Saturday, December 28, 2019

കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം

                        കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമശാസ്താക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി കിഴക്കൻ മലനിരകൾ. ഇതിന്റെ ഒരു ഭാഗത്തുകൂടി കല്ലടയാർ ഒഴുകുന്നു. പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചു ധർമ്മശാസ്തക്ഷേത്രങ്ങളിൽ ഒന്നാമത്തെതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണു് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം. താരകബ്രഹ്മമായ ശ്രീ ധർമ്മശാസ്താവിനെ ബാലകന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണിത്. കിഴക്കോട്ട് ദർശനമായാണ് ശാസ്താവ് കുടികൊള്ളുന്നത്.
ക്ഷേത്രത്തോടു ചേർ‌ന്നുള്ള സർപ്പക്കാവ് സംരക്ഷിത കാവുകളാണ്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങൾ "തിരുമക്കളെന്നാണ്" അറിയപ്പെടുന്നത്. ത്വക്ക് രോഗങ്ങൾ അകലുവാനായി മീനുകൾക്ക് ഊട്ട് നല്കന്ന പതിവുണ്ട്.
            ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് യക്ഷി, ഗന്ധർവൻ, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്രം വക സർപ്പക്കാവ്.

പ്രധാന വഴിപാടുകൾ.
      നീരാജനം, മീനൂട്ട്, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണിത്. നേർച്ച പ്രകാരമാണിതു ചെയ്യുന്നത്.


 "തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് - പാലോട് - മടത്തറ വഴിയും , കൊല്ലത്തു നിന്ന് കൊട്ടാരക്കര - പുനലൂർ -അഞ്ചൽ വഴി അല്ലെങ്കിൽ കണ്ണനല്ലൂർ- ആയൂർ- അഞ്ചൽ വഴിയോ, പത്തനംതിട്ട നിന്നും കോന്നി- പത്തനാപുരം- പുനലൂർ വഴിയും, തമിഴ്നാട്ടിൽ നിന്നും തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെന്മല വഴിയും ക്ഷേത്രത്തിൽ എത്തിചേരാം".




Thanks To Wikipedia

Thursday, October 31, 2019

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം.
                            ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും[അവലംബം ആവശ്യമാണ് പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം. കോഴഞ്ചേരി - മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചേരമാൻ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും അവലംബം ആവശ്യമാണ് ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളോടു കൂടിയതുമാണ് ഈ ക്ഷേത്രം.
  ക്ഷേത്രത്തിലെ പ്രധാനമൂർത്തി സുബ്രഹ്മണ്യനാണ്. ഹരിപ്പാട്ടുള്ളതുപോലെ ചെമ്പുമേഞ്ഞ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് നിലകൊള്ളുന്നത്. ഇവിടെ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലി കളുമുണ്ട്. ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, ശ്രീകൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.

             ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പൻ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. പല ദാരുശില്പങ്ങളും ഇവർ വഴിപാടായി നിർമ്മിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകൾ പുരാതനലിപികളിൽ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിർമ്മാണകാലം നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രധാന ആഘോഷങ്ങൾ..
 പുറപ്പാട്
സ്കന്ദ ഷഷ്ഠി
തൈപ്പൂയ കാവടിയാട്ടം
ശിവരാത്രി
വിഷു ഉരുളിച്ച
പ്രതിഷ്ഠാ വാർഷികം
നിറപുത്തരി
ശ്രീകൃഷ്ണ ജയന്തി
വിനായക ചതുർഥി
                                         

Tuesday, October 29, 2019

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം     
                                    കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ,
മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. ശബരിമലയിലെ തന്ത്രാധികാരം കൊണ്ട് പ്രസിദ്ധരായ താഴമൺ തന്ത്രികൾക്കാണ് ഇവിടെയും തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
പാലായ്ക്കടുത്ത് മൂന്നിലവ് മങ്കൊമ്പുകാവാണ് മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം. ഇവിടെനിന്ന് ദേവിയെ നിരവധി ഇടങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവയിൽ ദേവിയുടെ സകലരൂപം മൂന്നിടത്തുമാത്രമാണുള്ളത്. അവയിലൊന്ന് കോട്ടഭാഗം മങ്കൊമ്പിലെ ഈ പ്രതിഷ്ഠയാണ്.

ഉത്സവം.
        മേടമാസത്തിൽ വിഷു മുതൽ പത്തു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. കുട്ടനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മങ്കൊമ്പ് ക്ഷേത്രത്തിലേത്. പത്താമുദയത്തിന് ഗരുഡൻ തൂക്കം നടത്തുന്നു.

                      

Sunday, June 30, 2019

ഇരിങ്ങോൾ കാവ്


      കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെ സ്ഥിതിചെയ്യുന്ന ഒരു കാവാണ് ഇരിങ്ങോൾ കാവ്. കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതിഹ്യം.എറണാകുളത്ത് നിന്ന് മുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ ആലുവ - മൂന്നാർ റോഡിൽ കുറുപ്പുംപടിക്കും പെരുമ്പാവൂരിനും ഇടയ്ക്കാണ് ഈ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ പറ്റി കൃത്യമായ വിവരം ലഭ്യമല്ല.
        ദേവകിയും വസുദേവരും തങ്ങൾക്കുണ്ടായ ആൺകുട്ടിയെ ഗോകുലത്തിലെ നന്ദഗോപനും യശോധക്കുമുണ്ടായ പെൺകുട്ടിയുമായി കൈമാറിയിരുന്നു. എന്നിട്ടും കംസൻ ആ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ ആ കുഞ്ഞ് കംസന്റെ കൈയിൽ നിന്ന് തെന്നി മാറി ആകാശത്തിലേക്ക് ഉയർന്നു; ഒരു നക്ഷത്രം പോലെ തിളങ്ങി. ആ വെളിച്ചം ആദ്യം വീണ സ്ഥലത്ത്, ഭഗവതി വസിക്കുവാൻ വന്നു എന്ന വിശ്വാസത്തിനാൽ, 'ഇരിന്നോൾ' എന്ന പേര് ലഭിച്ചു. ഇരിന്നോൾ എന്ന പേര് കാലക്രമേണ 'ഇരിങ്ങോൾ' എന്നായി മാറി.
               ദേവീവിഗ്രഹം സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. നെയ്പായസവും ശർക്കര പായസവും, ഗോതമ്പുകൊണ്ട് തയ്യാറാക്കിയ പ്രത്യേകതരം പായസമായ 'ചതുസ്സ്തം എന്നിവയാണ് പ്രധാന വഴിപാടുകൾ. വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. കാവിനു ചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശമുള്ളതായി വിശ്വസിക്കപെടുന്നു. അതിനാൽ ഇവിടെയുള്ള മരങ്ങൾ ഒരു കാരണവശാലും മുറിക്കാറില്ല. താഴെ വീണ് കിടക്കുന്ന മരത്തടിപോലും മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കാറില്ല.
വൃശ്ചിക മാസത്തിലെ കാർത്തിക പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസ്സും അവിവാഹിതരായ യുവതികൾക്ക്‌ മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം.





Popular Posts