കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ
ഭഗവതി ക്ഷേത്രം. ലോകാംബിക ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത്തിലെ ആദ്യ കാളീക്ഷേത്രവും
മറ്റുള്ള ഭഗവതീ ക്ഷേത്രങ്ങളുടെ മാതൃസ്ഥാനവുമായിട്ടാണ് കൊടുങ്ങല്ലൂർ ക്ഷേത്രം
കണക്കാക്കപ്പെടുന്നത്. "ആദിപരാശക്തി" എന്ന് അറിയപ്പെടുന്ന ശ്രീ
ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ഉഗ്രഭാവത്തിൽ വടക്ക് ദർശനം. രുധിര മഹാകാളി ആയതിനാൽ
നേരിട്ട് ദർശനം പാടില്ല. അതിനാൽ, രഹസ്യ അറയിൽ കറുത്ത തുണി കൊണ്ട്
മൂടിയിരിക്കുന്ന ഇതിന്റെ ഒരു പ്രതിബിംബം മാത്രമാണ് വടക്കേ നടയിൽ കാണുന്നത്.
ദാരുബിംബത്തിന് മുന്നിലായി പ്രതിഷ്ഠിച്ചിട്ടുള്ള "ത്രിപുരസുന്ദരിയുടെ"
അർച്ചനാബിംബത്തിലാണ് പൂജകൾ സമർപ്പിക്കപ്പെടുന്നത്.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്ന് ഭഗവതീക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധിയെങ്കിലും ശിവനും ഇവിടെ മുഖ്യദേവനാണെന്ന് 108 ശിവാലയസ്തോത്രത്തിൽ പറയുന്നു. ക്ഷേത്രത്തിലെ അറിയപ്പെടുന്ന മുഖ്യ ഉത്സവം മീനഭരണി ആണ്. കൊടുങ്ങല്ലൂർ ഭരണി എന്നാണറിയപ്പെടുന്നത്.
കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ് പറയുന്നത്. മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി.

എത്തിച്ചേരുവാനുള്ള
വഴി.
ഏറ്റവും
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - ഇരിഞ്ഞാലക്കുട - 23 കിലോമീറ്റർ അകലെ.
ഏറ്റവും
അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷൻ - തൃശ്ശൂർ - 35 കിലോമീറ്റർ അകലെ.
ഏറ്റവും
അടുത്തുള്ള പട്ടണം - കൊടുങ്ങല്ലൂർ
ഏറ്റവും
അടുത്തുള്ള വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - 30 കിലോമീറ്റർ അകലെ.
കൊല്ലം-കൊടുങ്ങല്ലൂർ
ജലപാതക്കരികിലാണ് ഈ ക്ഷേത്രം.
No comments:
Post a Comment