ഓമല്ലൂർ
രക്തകണ്ഠസ്വാമിക്ഷേത്രം.
പത്തനംതിട്ട ജില്ലയിലെ പുരാതന
ക്ഷേത്രങ്ങളിലൊന്നാണ് ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം. താരകബ്രഹ്മമായ
ശ്രീധർമ്മശാസ്താവാണ് മുഖ്യ പ്രതിഷ്ഠ. ശബരിമല-പന്തളം പ്രധാന പാതയിൽ പത്തനംതിട്ട
നഗരത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് 800
വർഷത്തിലധികം പഴക്കമുണ്ട്.ഇവിടെ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലിൽ തീർത്ത നാഗസ്വരവും, ചേങ്ങിലയും
പ്രസിദ്ധമായ പുരാവസ്തുക്കളാണ്. ഇവിടുത്തെ ഉപ ദേവന്മാർ മഹാദേവൻ, ഗണപതി, ദേവി, നാഗരാജ, യക്ഷി, മുഹൂർത്തി
എന്നിവർ ആണ്. മേട മാസത്തിലെ ഉത്രം നാളിൽ തൃകൊടിയേറ്റ്.മേടമാസത്തിൽ ആഘോഷിക്കപ്പെടുന്ന
ക്ഷേത്രോത്സവം പ്രശസ്തമാണ്. സമീപപ്രദേശങ്ങളിലുള്ള പത്ത് കരക്കാരുടെ
നേതൃത്വത്തിലാണ് ഉത്സവാഘോഷങ്ങൾ നടത്തപ്പെടുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന
ഉത്സവത്തിൽ ഒൻപതു ദിവസവും ആറാട്ടെഴുന്നള്ളത്ത് നടത്തുന്ന കേരളത്തിലെ അപൂർവ്വം
ക്ഷേത്രങ്ങളിൽ ഒന്നാണിത്.രണ്ടു കിലോ മീറ്റർ ദൂരത്തുള്ള അച്ചൻകോവിലാറ്റിലാണ്
ആറാട്ട് നടത്തുന്നത്. ഈ ആറാട്ടിൽ നെറ്റിപ്പട്ടവും വെൺചാമരവും ഒക്കെയായി അനേകം ആനകൾ
അണിനിരക്കാറുണ്ട്.



No comments:
Post a Comment