പത്തനംതിട്ടയിൽ നിന്നും വരുമ്പോൾ പുനലൂര്‍ - മൂവാറ്റുപുഴ ഹൈവയിൽ കോന്നിക്ക് ഒരു കിലോമീറ്റർ ഇപ്പുറത്താണ് ഇളകൊളളൂർ എന്ന ഗ്രാമം. അവിടെയാണ് ഈ പരിപാവനമായ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു്.
ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഓച്ചിറയെ അനുസ്മരിപ്പിക്കുന്ന വിധം അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്നു എന്നതാണ്. ഇവിടെ ക്ഷേത്രത്തിന് ശ്രീ കോവിലോ, മേൽക്കൂരയോ ഇല്ല. പടഞ്ഞറോട്ട് ദർശനം ഉളള അപൂർവ്വ ക്ഷേത്രം.
ഉമമഹേശ്വര സങ്കല്പം ഉള്ള ക്ഷേത്രത്തിൽ ശിവനും, പാർവ്വതിയും, ഗണപതിയും, അയ്യപ്പനും, നാഗദേവതകളും, മലദൈവങ്ങളും ഉണ്ട്.
കൂടാതെ ക്ഷേത്രത്തിന് ചുററും ഉള്ള മലകളില്‍ ശിവന്‍റെ ഭൂതഗണങ്ങൾ കോട്ടകൾ തീർക്കുന്നു എന്ന വിശ്വാസവും ഉണ്ട്.
കുഭത്തിലെ മഹാശിവരാത്രിയാണ് ഉത്സവം. ഇവിടത്തെ പ്രധാന ആകർഷണം ശിവരാത്രി നാളിലെ കെട്ടുകാഴ്ച്ചയാണ്. പലകരകളിൾ നിന്നും കെട്ടുകാഴ്ച്ചകൾ ക്ഷേത്രത്തിലേക്ക് വരുന്നു.

No comments:
Post a Comment