അടൂർ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിന് അടുത്തായി നഗരഹൃദയത്തിൽ തന്നെ സ്ഥിതി
ചെയ്യുന്ന പാർത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ ക്ഷേത്രമാണ് . ശ്രീ കൃഷ്‌ണൻ ഭഗവാനാണ് പ്രധാന
പ്രതിഷ്ഠ് കൂടാതെ മറ്റു ഉപദേവതഹകളും ഉണ്ട് (,ഗണപതി,ശിവൻ ,നാഗരാജാവ് നാഗയക്ഷിയമ്മ ). ജനുവരി മാസം നടക്കുന്ന പത്തുദിവസത്തെ ക്ഷേത്രോത്സവത്തിലെ മുഖ്യ ആകർഷണം പത്താം ദിവസത്തെ ഗജമേളയാണ്.
നെറ്റിപ്പട്ടവും മുത്തുക്കുടകളും ചൂടിയ ആനകൾ ഈ ദിവസം നഗരത്തെ അലങ്കരിക്കുന്നു. അമ്പലത്തിലെ
മുൻവശത്തായി വലിയ കുളവും അതിന്റെ
നടുക്കായി ഒരു ശ്രീ കൃഷ്‌ണ പ്രതിമയും കാണാം.

No comments:
Post a Comment