പത്തനംതിട്ട
ജില്ലയിലെ തൃക്കവിയൂർ മഹാദേവക്ഷേത്രത്തിൽ നിന്നും ഒന്നരകിലോമീറ്റർ വടക്കുമാറി
ഏകദേശം അഞ്ചര ഏക്കറോളം വിസ്ത്യതിയിൽ ഉയർന്ന് മുഖാമുഖം സ്ഥിതിചെയ്യുന്ന രണ്ട്
പാറക്കെട്ടുകളിലൊന്നിലാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം.
പാറതുരന്ന് 20 അടി വ്യാസത്തിൽ
ഗർഭഗ്രഹവും അതിന്റെ മദ്ധ്യത്തിലായി മൂന്നരയടി പൊക്കത്തിൽ വലിയ ശിവലിംഗവും
പ്രതിഷ്ഠിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിലേക്ക് പ്രവേശിക്കുവാനായി നാല് അടി വീതിയിൽ 20 അടി നീളത്തിൽ അർദ്ധ
മണ്ഡപവും മധ്യത്തിലായി കൽപ്പടവുകളും നിർമ്മിച്ചിട്ടുണ്ട്. അർദ്ധ മണ്ഡപത്തിന്റെ
ചുവരുകളിൽ ഗർഭ ഗൃഹ പ്രവേശനത്തിന്റെ ഇരുവശങ്ങളിലുമായി രണ്ട് ദ്വാരപാലകൻമ്മാർ.
വടക്കേ ചുവരിൽ ഗണപതി തെക്കേ ചുവരിൽ ജഡാധാരിയായ മുനി എന്നിവരുടെ ശില്പങ്ങളും കാണാം.
ആയുധങ്ങൾ അണിയാതെ ഇരുകൈകളും കെട്ടി വീര്യബലങ്ങളടക്കി നിൽക്കുന്ന ദ്വാരപാലകശില്പവും
ഗഥാധാരിയായ ദ്വാരപാലകശില്പവും കമണ്ഡലവുമേന്തി നിൽക്കുന്ന ജഡാധാരിയായ മുനിയുടെ
ശില്പവും കാണാം. ഗുഹാക്ഷേത്രത്തിന്റെ
സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്.


എന്റെ ഗ്രാമം...
ReplyDeleteany mistake on this post pls inform
Delete