കേരളത്തിലെ
മറ്റ് ഹൈന്ദവക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് കായംകുളത്തിനടുത്ത്
ഓച്ചിറയിൽ സ്ഥിതി ചെയ്യുന്ന ഓച്ചിറ ശ്രീ പരബ്രഹ്മക്ഷേത്രം. "ദക്ഷിണകാശി"
എന്നറിയപ്പെടുന്ന ക്ഷേത്രത്തിന്റെ പ്രത്യേകത ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ ഇല്ല
എന്നുള്ളതാണ്. കിഴക്കേ ഗോപുരകവാടം മുതൽ ഇരുപത്തിരണ്ടേക്കർ സ്ഥലത്ത് ശൈവ-വൈഷ്ണവ
സങ്കൽപ്പത്തിലുള്ള രണ്ട് ആൽത്തറകളും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ
ക്ഷേത്രസങ്കൽപം. അഗതികളും അനാഥരുമായ ധാരാളം ആൾക്കാരുടെ അഭയകേന്ദ്രമാണ് ഈ
മഹാക്ഷേത്രം. ഹൈന്ദവ ധർമത്തിലെ "ഈശ്വരൻ" എന്ന് പറയപ്പെടുന്ന
"പരമാത്മാവ്" അഥവാ അരൂപിയായ "നിർഗുണ പരബ്രഹ്മം" തന്നെയാണ്
ഇവിടുത്തെ ആരാധനാമൂർത്തി. "ഓം" എന്നതാണ് പരബ്രഹ്മത്തെ കുറിക്കുന്ന ശബ്ദം.
സകല ദേവതകളും "ഓംകാരമൂർത്തിയായ" പരബ്രഹ്മത്തിൽ ലയിച്ചിരിക്കുന്നതായാണ്
സങ്കൽപ്പം.. ഇവിടത്തെ "പന്ത്രണ്ട് വിളക്ക്" എന്ന പ്രസിദ്ധമായ ഉത്സവം
വൃശ്ചിക മാസത്തിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ദിവസങ്ങളിൽ നടത്തുന്നു. കുടിൽ
കെട്ടി ഭജനം പാർക്കുക,
ദരിദ്രർക്കും
രോഗികൾക്കും അന്നദാനം നടത്തുക,
ഭാഗവതപാരായണം, ത്വക്ക് രോഗങ്ങൾ
മാറുവാൻ എട്ടുകണ്ടം ഉരുളിച്ച എന്നിവ പ്രധാന നേർച്ചകളാണ്. മിഥുനമാസത്തിലെ
ഓച്ചിറക്കളിയാണ് മറ്റൊരു വിശേഷം. ഓച്ചിറ പരബ്രഹ്മത്തെ ആരാധിച്ചാൽ
ദുരിതശാന്തിയും മോക്ഷപ്രാപ്തിയും ലഭിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
Subscribe to:
Post Comments (Atom)
Popular Posts
-
പത്തനംതിട്ട ജില്ലയിൽ പറന്തൽ (അടൂർ പന്തളം റൂട്ടിൽ) സ്ഥിതിചെയ്യുന്നു ക്ഷേത്രമാണ് മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രം.പ്രധാൻ ദ...
-
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ലോകാംബിക ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത...
-
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയെന്ന സഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദിശകതി മാതാവിന്റെ അതൃുഗ്രഭാവമായ ഭദ്രകാളിയാണ് മലയാ...
-
ആകാശത്തേക്ക് തല ഉയർത്തിനിൽക്കുന്ന കരിമ്പാറക്കൂട്ടമാണ് ഒറ്റനോട്ടത്തിൽ മരുത്വാമല. നാഗർകോവിലിൽ നിന്ന് കന്യാകുമാരിക...
-
അറിയപ്പെടുമിതു വേറ- ല്ലറിവായീടും തിരഞ്ഞീടുന്നേരം അറിവിതിലൊന്നായതുകൊ- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. അറിവില്ലെന്നാല...
-
വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത് . തി...
-
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ...
-
എല്ലാവരുമാത്മസഹോദരെ - ന്നല്ലേ പറയേണ്ടതിതോര്ക്കുകില് നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ - ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നത...
-
തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത...
-
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് വെട്ടികോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേ...


No comments:
Post a Comment