ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത്
വെട്ടികോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രമാണ് വെട്ടിക്കോട്ട്
ആദിമൂലം നാഗരാജക്ഷേത്രം.കേരളത്തിലെ ആദ്യത്തെ നാഗരാജ ക്ഷേത്രമാണ് ഇതെന്നാണ്
വിശ്വാസം നാഗരാജാവായ അനന്തൻ
(ശേഷനാഗം) ആണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. അനന്തന്റെ പുറത്ത് മഹാവിഷ്ണു
ശയിക്കുന്നുവെന്നാണ് വിശ്വാസം. ത്രിമൂർത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ
ചൈതന്യങ്ങൾ ചേർന്ന സങ്കൽപ്പത്തിലാണ് അനന്തശേഷന്റെ പ്രതിഷ്ഠ. പരമശിവനോടൊപ്പം
അഷ്ടനാഗങ്ങളെയും ഇവിടെ പ്രതിഷ്ഠിച്ചിട്ടുണ്ട്. നിലവറയും തേവാരപ്പുരയുമാണ് പ്രധാന
ആരാധനകേന്ദ്രങ്ങൾ. അതുകൊണ്ടു തന്നെ ഭക്തജനങ്ങൾ തേവാരപ്പുരയും നിലവറയും
സന്ദർശിക്കുന്ന ആചാരവുമുണ്ട്. ഇവിടെ നാഗരാജാവിനെ പരശുരാമൻ പ്രതിഷ്ഠ നടത്തി എന്ന്
വിശ്വസിക്കപ്പെടുന്നു. കന്നിമാസത്തിലെ "വെട്ടിക്കോട് ആയില്യം" പ്രസിദ്ധമായ ഉത്സവമാണ്.
സസ്യങ്ങളും വൃക്ഷങ്ങളും നിറഞ്ഞ ആറ് ഏക്കർ
സ്ഥലത്തായി സ്ഥിതിചെയ്യുന്ന ഇവിടുത്തെ സർപ്പക്കാവിൽ നാഗരാജാവും നാഗയക്ഷിയുമാണ്
പ്രധാന പ്രതിഷ്ഠകൾ. പരശുരാമൻ മണ്ണ്
വെട്ടിക്കൂട്ടി അനന്തനെ പ്രതിഷ്ഠിച്ചുവെന്നും അതുകൊണ്ടു തന്നെ വെട്ടിക്കോട് എന്ന്
പേരു ലഭിച്ചുവെന്നുമാണ് ഇവിടുത്തെ ഐതിഹ്യം. ആദ്യത്തെ നാഗരാജാ ക്ഷേത്രമായതിനാൽ ഈ
ക്ഷേത്രത്തിന് ആദിമൂലം എന്നും പേരുണ്ട്. മഹാവിഷ്ണുവിന്റെ ശയനവും വിഷ്ണുസർപ്പവും ആയ
അനന്തനെ ആദ്യന്തമില്ലാത്ത പ്രപഞ്ചത്തിന്റെ പ്രതീകമായി താന്ത്രികർ വിശ്വസിക്കുന്നു.
കന്നിമാസത്തിലെ
ആയില്യം നക്ഷത്രത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം. നാടിന്റെ നാനാ ഭാഗത്തു
നിന്ന് ആയിരങ്ങളാണ് നാഗരാജ പ്രീതിക്കായി ആയില്യ ദിവസം ഇവിടെ എത്തിച്ചേരുന്നത്. വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തില്‍ അനന്തനും
നാഗയക്ഷിയുമാണ് പ്രധാന ദേവതകള്‍. തുലാം, കന്നി മാസങ്ങളിലെ പൂയം ആയില്യം നക്ഷത്രങ്ങളില്‍ ഇവിടെ
വിശേഷാല്‍ പൂജ നടക്കുന്നു. ഈ ദിവസങ്ങളിലെ ദീപാരാധനയും സര്‍പ്പബലിയും കാണാന്‍
ഭക്തജന സഞ്ചയം തന്നെ ഉണ്ടാവും. ആയില്യ ദിവസം ഉച്ചയോടെ സര്‍വാഭരണ വിഭൂഷിതനായ
നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിക്കും. ഈ എഴുന്നള്ളത്ത് കാണുന്നവര്‍ക്ക്
വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. കന്നിയിലെ ആയില്യം മുതല്‍ ഇടവത്തിലെ ആയില്യം
വരെ ഏകാദശി ഒഴികെയുള്ള ഞായറാഴ്ചകളില്‍ നൂറും പാലും പൂജ നടക്കാറുണ്ടിവിടെ. അനന്ത ഭഗവാന്റെ
ദിനമാണ് ഞായറാഴ്ചയെന്നാണ് വിശ്വാസം.വെട്ടിക്കോട്ട് ക്ഷേത്രത്തില്‍ ദര്‍ശനം
കഴിക്കുന്നവരെല്ലാം ക്ഷേത്രത്തിനു പടിഞ്ഞാറുള്ള തേവാരപ്പുരയും നിലവറയും സന്ദര്‍ശിച്ചു
മടങ്ങണമെന്നാണ് ആചാരം. കുംഭത്തിലെ ശിവരാത്രി, മേടത്തിലെ ബലഭദ്രജയന്തി തുടങ്ങിയ ദിവസങ്ങളിലും വെട്ടിക്കോട്
ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടക്കുന്നു.
വായിച്ചു കഴിഞ്ഞാൽ ......
ഇഷ്ട്ടപ്പെട്ടാൽ..... blog ൻ്റെ side ഉള്ള "Follow" Button click ചെയ്യാൻ മറക്കരുത്. Please.


No comments:
Post a Comment