തിരുവനന്തപുരം
ജില്ലയിലെ വർക്കല താലൂക്കിൽ വർക്കല പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ്
ജനാർദ്ദനസ്വാമിക്ഷേത്രം. ഇവിടത്തെ പ്രധാന
പ്രതിഷ്ഠ മഹാവിഷ്ണുവാണ്. ദക്ഷിണകാശി എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. അറബിക്കടലിന്റെ തീരത്ത് ഒരു കുന്നിന്റെ
മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ
അമ്പലത്തിൻറെ അടുത്തായിട്ടാണ് പ്രസിദ്ദമായ പാപനാശം എന്ന സത്താലവും.
പാപനാശം
എന്ന മുഖ്യ ബീച്ച് മതപരമായും പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടുത്തെ കടലില്‍
മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ
നശിപ്പിക്കുന്നതിനാല്‍ ഇവിടം 'പാപനാശം' എന്നറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസികള്‍ മരിച്ചു പോയ
ബന്ധുക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന സ്ഥലം കൂടിയാണിവിടം. ഇതിലൂടെ
മരണമടഞ്ഞവരുടെ ആത്മാവിന് മോക്ഷപ്രാപ്തിയുണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനു ശേഷം എല്ലവരും ജനാർദ്ദനസ്വാമി ക്ഷേത്രത്തിലും
വന്നു പൂജകളും മറ്റും നടത്തിയാണ് മടങ്ങുന്നത്.
കിഴക്കേ
ഗോപുരത്തിലൂടെ അകത്തുകടന്നാൽ ഒരു പടുകൂറ്റൻ ആൽമരം കാണാം. സാധാരണയായി ഗോപുരത്തിന്
പുറത്ത് കാണാറുള്ള അരയാൽ ഇവിടെ അകത്തുവന്നത് അത്ഭുതമാണ്.
ക്ഷേത്രപ്രതിഷ്ഠ
ഐതിഹിത്യം.
ഒരിയ്ക്കൽ
ബ്രഹ്മാവ് ഒരു വലിയ യാഗം നടത്താൻ തീരുമാനിച്ചു. ഇതിന് ഏറ്റവും ഉചിതമായ സ്ഥലമായി
അദ്ദേഹം വർക്കല തിരഞ്ഞെടുത്തു. കടലിന്റെ മനോഹാരിതയും, മണപ്പുറങ്ങളും അദ്ദേഹത്തെ വളരെയധികം ആകർഷിച്ചു. തുടർന്ന്
യാഗശാലയൊരുങ്ങി. ബ്രഹ്മാവ് യാഗം തുടങ്ങി. എന്നാൽ, യാഗത്തിൽ
മുഴുകിയ അദ്ദേഹം സൃഷ്ടികർമ്മം മറന്നുപോയി. ഭൂമിയിൽ ജീവജാലങ്ങൾ വേദനകൊണ്ട് പുളഞ്ഞു.
ഈയൊരു സംഭവം മനസ്സിലാക്കിയ മഹാവിഷ്ണു ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ
യാഗശാലയിലെത്തി ഭിക്ഷ യാചിച്ചു. ബ്രഹ്മാവിന്റെ പരികർമ്മികൾ വൃദ്ധനെ കാണുകയും
അദ്ദേഹത്തിന് ഭക്ഷണം നൽകുകയും ചെയ്തു. എന്നാൽ, എത്ര
കഴിച്ചിട്ടും വൃദ്ധന് മതിയായില്ല. ഈയൊരു വിഷയം പരികർമ്മികൾ ബ്രഹ്മാവിനെ അറിയിച്ചു.
സാക്ഷാൽ മഹാവിഷ്ണു തന്നെയാണ് വൃദ്ധനായി വന്നിരിയ്ക്കുന്നതെന്ന് മനസ്സിലാക്കിയ
ബ്രഹ്മാവ് ഉടനെ പരികർമ്മികൾക്കൊപ്പം ഭഗവാന്റെയടുത്തെത്തി. ഭഗവാൻ ഭക്ഷണം
കഴിയ്ക്കുന്ന കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി. അദ്ദേഹം പറഞ്ഞു: 'ഭഗവാനേ, ഇത്
അങ്ങ് ഇനിയും കഴിച്ചുകൊണ്ടിരിയ്ക്കരുത്. ഇത് തുടർന്നാൽ ലോകം അവസാനിയ്ക്കും. അതിനാൽ
ഉടനെ ഇത് നിർത്തണം.' ഭഗവാൻ ഉടനെ ബ്രഹ്മാവിനോട് യാഗം മതിയാക്കി
സൃഷ്ടികർമ്മം നടത്താൻ അഭ്യർത്ഥിച്ചു. തുടർന്ന്, യാഗം
നടന്ന സ്ഥലത്ത് ഇന്ദ്രാദിദേവന്മാർ ക്ഷേത്രം പണിത് ഭഗവദ്പ്രതിഷ്ഠ നടത്തി. ആ
ക്ഷേത്രമാണ് വർക്കല ജനാർദ്ദനസ്വാമിക്ഷേത്രം.
പ്രതിഷ്ഠകൾ
ശ്രീജനാർദ്ദനസ്വാമി
(മഹാവിഷ്ണു)
ശ്രീദേവി
(മഹാലക്ഷ്മി)
ഭൂമീദേവി
ഉപദേവതകൾ
ശിവൻ
ഗണപതി
അയ്യപ്പൻ
ഹനുമാൻ
നാഗദൈവങ്ങൾ


No comments:
Post a Comment