Tuesday, February 13, 2018

ശിവഗിരി

           വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌. ശ്രീ നാരായണഗുരു സ്ഥാപിച്ച ശാരദാക്ഷേത്രവും (ശാരദാമഠം), സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു .ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളൊടു കൂടി ആളുകൾ ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നു. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. 1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ചയിടത്ത് ഇന്ന് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു.

തീർത്ഥാടക സമയം.
             ഡിസംബർ 30, 31, ജനുവരി 1
വൃതം.
                    പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി.

വസ്ത്രം. 
മഞ്ഞവസ്ത്രം
      
തീർത്ഥാടനത്തിന്റെ  ഉദ്ദേശ്യം
        തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.                                
1. വിദ്യാഭ്യാസം 2. ശുചിത്വം   3. ഈശ്വരഭക്തി 4. സംഘടന  5. കൃഷി 6. കച്ചവടം  7. കൈത്തൊഴില് 8. സാങ്കേതിക പരിശീലനങ്ങൾ. എന്നീ വിഷയങ്ങളെക്കുറിച്ച്  പ്രസംഗ പരന്പര നടത്തണം.തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം.







No comments:

Post a Comment

Popular Posts