Friday, February 2, 2018

അരിയന്നൂർ ഹരികന്യകാ ക്ഷേത്രം


         ഗുരുവായൂരിൽ നിന്ന് 5 km കിഴക്കുമാറി തൃശ്ശൂർ റോഡിൽ കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തിൽ തന്നെ സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് ശ്രീഹരികന്യകാക്ഷേത്രം. മഹാവിഷ്ണുവിന്റെ മോഹിനീരൂപമാണ് ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഐതിഹ്യപ്രകാരം പറയിപെറ്റ പന്തിരുകുലത്തിലെ ഉളിയന്നൂർ പെരുന്തച്ചനാണ് ഈ ക്ഷേത്രം നിർമ്മിച്ചത്.  പ്രധാന പ്രതിഷ്ഠയായ ശ്രീഹരികന്യകാദേവി കിഴക്കോട്ട് ദർശനമായി വാഴുന്നു. ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. മീനമാസത്തിലെ പൂരമാണ് പ്രധാന ഉത്സവം. ഇതിന് പിടിയാനകളേ പാടുള്ളൂ എന്നാണ് ചിട്ട. ഭാരതത്തിൽ മോഹിനീപ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ് ഇത്. അതിനാൽ തന്നെ ക്ഷേത്രം സവിശേഷ ശ്രദ്ധയർഹിയ്ക്കുന്നു. കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാക്ഷേത്രങ്ങളിലൊന്നായ ശ്രീ ഹരികന്യകാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


 തൃശ്ശൂർ-ചൂണ്ടൽ-ചൊവ്വല്ലൂർപ്പടി-ഗുരുവായൂർ റൂട്ടിൽ തൃശ്ശൂരിൽ നിന്ന് 21 km വടക്കുപടിഞ്ഞാറും ഗുരുവായൂരിൽ നിന്ന് 5 km കിഴക്കും കുന്നംകുളത്തുനിന്ന് 8 km തെക്കും മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന വഴിയിൽ നിന്ന് ഇടത്തോട്ടുമാറി ഒരു ചെറിയ കുന്നിന്റെ മുകളിലാണ് ക്ഷേത്രം. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ സംസ്ഥാനപാതയായ ചൂണ്ടൽ-ഗുരുവായൂർ പാത ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുകൂടെ കടന്നുപോകുന്നു.




            

No comments:

Post a Comment

Popular Posts