Thursday, October 31, 2019

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം.
                            ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും[അവലംബം ആവശ്യമാണ് പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം. കോഴഞ്ചേരി - മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചേരമാൻ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും അവലംബം ആവശ്യമാണ് ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളോടു കൂടിയതുമാണ് ഈ ക്ഷേത്രം.
  ക്ഷേത്രത്തിലെ പ്രധാനമൂർത്തി സുബ്രഹ്മണ്യനാണ്. ഹരിപ്പാട്ടുള്ളതുപോലെ ചെമ്പുമേഞ്ഞ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് നിലകൊള്ളുന്നത്. ഇവിടെ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലി കളുമുണ്ട്. ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, ശ്രീകൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.

             ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പൻ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. പല ദാരുശില്പങ്ങളും ഇവർ വഴിപാടായി നിർമ്മിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകൾ പുരാതനലിപികളിൽ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിർമ്മാണകാലം നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രധാന ആഘോഷങ്ങൾ..
 പുറപ്പാട്
സ്കന്ദ ഷഷ്ഠി
തൈപ്പൂയ കാവടിയാട്ടം
ശിവരാത്രി
വിഷു ഉരുളിച്ച
പ്രതിഷ്ഠാ വാർഷികം
നിറപുത്തരി
ശ്രീകൃഷ്ണ ജയന്തി
വിനായക ചതുർഥി
                                         

Tuesday, October 29, 2019

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം

മങ്കൊമ്പ് ശ്രീ ഭഗവതിക്ഷേത്രം     
                                    കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ,
മങ്കൊമ്പിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ദേവീക്ഷേത്രമാണ്‌ മങ്കൊമ്പ് ശ്രീ ഭഗവതീക്ഷേത്രം. ആലപ്പുഴ -- ചങ്ങനാശ്ശേരി റോഡിൽ (എ. സി. റോഡ്) മങ്കൊമ്പ് ജങ്ഷനിൽനിന്ന് ഏകദേശം 2 കി.മി. വടക്ക് മാറി ദേവീക്ഷേത്രം സ്ഥിതിചെയ്യുന്നു. മലയാളനാടിന്റെ പുണ്യമായ പമ്പാനദിയുടെയും മണിമലയാറിന്റേയും സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടെ ദേവിയുടെ ദാരുവിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിനുമുന്നിൽ സ്വർണ്ണക്കൊടിമരമുണ്ട്. അഞ്ചുനേരമാണ് ഇവിടെ പൂജ. തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തിന്റെ കാരാണ്മ കുളങ്ങര ഇല്ലക്കാർക്കാണ്. ശബരിമലയിലെ തന്ത്രാധികാരം കൊണ്ട് പ്രസിദ്ധരായ താഴമൺ തന്ത്രികൾക്കാണ് ഇവിടെയും തന്ത്രകർമ്മങ്ങൾക്ക് അധികാരം. ശിവൻ, ഗണപതി, അയ്യപ്പൻ എന്നീ ഉപദേവതകളെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
പാലായ്ക്കടുത്ത് മൂന്നിലവ് മങ്കൊമ്പുകാവാണ് മങ്കൊമ്പിലമ്മയുടെ മൂലസ്ഥാനം. ഇവിടെനിന്ന് ദേവിയെ നിരവധി ഇടങ്ങളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇവയിൽ ദേവിയുടെ സകലരൂപം മൂന്നിടത്തുമാത്രമാണുള്ളത്. അവയിലൊന്ന് കോട്ടഭാഗം മങ്കൊമ്പിലെ ഈ പ്രതിഷ്ഠയാണ്.

ഉത്സവം.
        മേടമാസത്തിൽ വിഷു മുതൽ പത്തു ദിവസമാണ്‌ ഈ ക്ഷേത്രത്തിലെ ഉൽസവം. കുട്ടനാട്ടിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് മങ്കൊമ്പ് ക്ഷേത്രത്തിലേത്. പത്താമുദയത്തിന് ഗരുഡൻ തൂക്കം നടത്തുന്നു.

                      

Popular Posts