Wednesday, January 24, 2018

മലയാലപ്പുഴ ദേവി ക്ഷേത്രം

          പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയെന്ന സഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദിശകതി മാതാവിന്‍റെ അതൃുഗ്രഭാവമായ ഭദ്രകാളിയാണ് മലയാലപ്പുഴ അമ്മ.ദുര്‍ഗ്ഗ,ലക്ഷമി ,സരസ്വതി സങ്കല്പങ്ങളിലും ആരാധിക്കുന്നു.ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്.കടും ശര്‍ക്കര യോഗം കൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.പൊങ്കാല ഉത്സവം ഇവിടെ പ്രധാനമാണ്, അതാണ് മകരമാസത്തിലെ "മകര പൊങ്കാല".കുംഭത്തിലെ തിരുവാതിരക്ക് ആണ് ഉത്സവ കൊടിയേറ്റ്.പത്തനംതിട്ടയില്‍ നിന്നും എപ്പോഴും ബസ്‌ സൗകര്യം ഉണ്ട്. ഏകദേശം 8 km ദൂരം പത്തനംതിട്ടയില്‍നിന്നും ഉണ്ട്. 7 വെള്ളിയാഴ്ച തുടര്‍ച്ചയായി ദര്‍ശനം നടത്തിയാല്‍ ആഗ്രഹസാഫല്യം ഐശ്വര്യം ഉണ്ടാകുമെന്നാണ് വിശ്വാസം..........അമ്മേശരണം ദേവിശരണം.......


No comments:

Post a Comment

Popular Posts