കേരളത്തിൽ പത്തനംതിട്ട ജില്ലയിൽ പന്തളം ടൗണിൽ നിന്നും
ഏതാണ്ട് 3 കി.മി വടക്കുപടിഞ്ഞാറ് മാറി മുളമ്പുഴ ഗ്രാമത്തിൽ അച്ചങ്കോവിലറിന്റ്റെ തീരത്ത്
സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്തളം മഹാദേവക്ഷേത്രം. ഈ ക്ഷേത്രം മുൻപ്
ഇടപ്പള്ളി സ്വരൂപത്തിന്റ്റെ വകയായിരുന്നെങ്കിലും ഇപ്പോൾ സമീപത്തെ പന്ത്രണ്ട്
കരകളിൽ പെടുന്ന ഹൈന്ദവരുടെ കൂട്ടായ്മയായ ഹൈന്ദവ സേവാസമിതിയാണ് ക്ഷേത്രഭരണം
നിർവഹിക്കുന്നത്. ക്ഷേത്രത്തിന്റ്റെ ഈശാന കോണിനോടുചേർന്ന്
അച്ചൻകോവിലാർ ഒഴുകുന്നതുമൂലം ക്ഷേത്രം പന്തളം മുക്കാൽവട്ടം എന്ന പേരിലും അറിയപ്പെടുന്നു.ധനുമാസത്തിലെ ചതയം നാൾ കൊടിയേറി തിരുവാതിരനാൾ ആറാട്ടോടുകൂടി അവസാനിക്കത്തക്ക രീതിയിൽ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.വ്യശ്ചികത്തിലെ കാർത്തിക,കുംഭമാസത്തിലെ തിരുവാത്തിര,ശിവരാത്രി തുടങ്ങിയവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.

No comments:
Post a Comment