Thursday, January 25, 2018

ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം

      കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം . പത്തനംതിട്ട ജില്ലയിലെ ആറൻമുളയിൽ വിശുദ്ധനദിയായ പമ്പയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹു മഹാവിഷ്ണുരൂപത്തിൽ കുടികൊള്ളുന്ന പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണ പരമാത്മാവാണ് മുഖ്യ പ്രതിഷ്ഠ. ക്ഷേത്രം ആറന്മുള പഞ്ചായത്തിലും ക്ഷേത്ര മുൻഭാഗം മല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ്. ആഗ്രഹസാഫല്യത്തിനായി നടത്തുന്ന ആറന്മുള വള്ളസദ്യ ഇവിടത്തെ പ്രധാന വഴിപാടാണ്. ആയിരങ്ങൾ പങ്കു കൊള്ളുന്ന വിഭവസമൃദ്ധമായ സദ്യ ഉണ്ണുമ്പോൾ ഭഗവാന്റെ അനുഗ്രഹമുണ്ടാകും എന്നാണ് വിശ്വാസം. തിരുവോണത്തോണിയും, അഷ്ടമിരോഹിണി വള്ള സദ്യയും ഉത്രട്ടാതി വള്ളംകളിയും വഞ്ചിപ്പാട്ടിന്റെ താളവും പമ്പാ നദിയുടെ പുണ്യവും ആറന്മുള ക്ഷേത്രത്തെ പരിപാവനമാക്കുന്നു. ആറന്മുള കണ്ണാടി പ്രശസ്തമാണ്.

എല്ലാ വർഷവും ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിക്കുന്നത് പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രശസ്തമായ ആറൻമുള വള്ളംകളി നടക്കുന്നത് ഇവിടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ചിത്രകാരൻമാർ വരച്ച നിരവധി ചുമർചിത്രങ്ങളും ക്ഷേത്രത്തിൽ കാണാം.

ഉത്സവം.......
മകരമാസത്തിൽ ആണുത്സവം. അത്തം നാളിൽ കൊടിയേറി തിരുവോണം നാളിൽ സമാപിക്കുന്ന ഉത്സവം പത്തുനാൾ നീണ്ട് നിൽകുന്നു. പ്രധാന ചടങ്ങ് അഞ്ചാം ഉത്സവനാളിൽ നടത്തുന്ന ഗരുഡവാഹനം എഴുന്നള്ളിപ്പാണ്. ഇത് അഞ്ചാം പുറപ്പാട് എന്നും അറിയപ്പെടുന്നു.ഭക്തർ വാഹനദർശനത്തിനു എല്ലാ കരകളിലും നിന്നും വന്നു ചേരുന്നു. ഗരുഡവാഹനത്തിൽ വിഗ്രഹ തിടമ്പ് എഴുന്നള്ളത്ത് നടത്തുന്നു. അഞ്ചാം ഉത്സവത്തിനു പഞ്ചപാണ്ഡവർ എല്ലാവരും ചേർന്ന് ഭഗവാനെ അഭിമുഖം ചെയ്യുന്ന ആചാരമുണ്ട്.
ക്രിസ്തീയ ബന്ധം...
സാധു കൊച്ചു കുഞ്ഞ് ഉപദേശി എന്ന ഇളന്തൂർ നിവാസിയായ ചെകോട്ട് ആശാൻ ആണ് ആറന്മുളയപ്പനെകുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കീർത്തനം രചിച്ചത്. ക്ഷേത്രവിഗ്രഹം നേരിട്ടു കണ്ടിട്ടില്ലാത്തതുകൊണ്ട് അദ്ദേഹം വിഗ്രഹത്തെ അനന്തശായിയായാണ് ചിത്രീകരിക്കുന്നത്. ഇരുപത്തെട്ടുകരകളിലും ഭാഗവതപാരായണത്തിനും മറ്റും ഹിന്ദുക്കൾ തുടക്കം കുറിക്കുന്നത് ഈ കീർത്തനം ആലപിച്ചുകൊണ്ടാണ്.
ഉപദേവതകൾ.....
ഗണപതി, അയ്യപ്പൻ, ശിവൻ, ഭഗവതി, നാഗങ്ങൾ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
വായുകോണിൽ ബലഭദ്രസ്വാമിയും ഈശാന കോണിൽ നാഗദേവതമാരും പ്രതിഷ്ഠയാണ്. തെക്ക് പടിഞ്ഞാറേ മൂലയിൽ കിഴക്കോട്ട് ദർശനമായി ശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്നു. അതിനു സമീപം കിഴക്ക് ദർശനമായി യക്ഷിയേയും വടക്കു പടിഞ്ഞാറേ മൂലയിൽ ശ്രീഭഗവതിയേയും പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിൽറ്റെ വടക്കുവശത്തുള്ള കീഴ്‌തൃക്കോവിൽ ക്ഷേത്രനിരപ്പിൽ നിന്നും 18 അടി താഴെയാണ്. ബലരാമനും പരമശിവനും ഗണപതിയുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. പുരാതനമായ ബലരാമക്ഷേത്രം സ്വതന്ത്രക്ഷേത്രമായിരുന്നു എന്നും അതിനെ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ക്ഷേത്ര സമുച്ചയം ഉയർന്നു വന്നത് എന്നും വിശ്വാസമുണ്ട്. വടക്കുകിഴക്കേ മൂലസ്ഥനത്ത് നാഗരാജാവിന്റേയും നാഗയക്ഷിയുടേയും പ്രതിഷ്ഠ കാണാം.



No comments:

Post a Comment

Popular Posts