പത്തനംതിട്ട
ജില്ലയിൽ ജില്ലാ ആസ്ഥാനത്തുനിന്നും 2.5 കി.മി തെക്കുമാറി അച്ചൻകോവിലാറിനുകരയിൽ
കിഴക്കുദർശനമായി സ്ഥിതിചെയ്യുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രമാണ് കൊടുന്തറ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം.
ചെന്നിർക്കരകോയിലിലെ ശക്തിഭദ്രന്മാരാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ വിഗ്രഹം കൊടുന്തറ ക്ഷേത്രക്കടവിൽനിന്ന് AD 753 ൽ
ലഭിച്ചതാണെന്ന് ആ ക്ഷേത്രത്തിന്റ്റെ ഐതിഹ്യം പറയുന്നു.ക്ഷേത്രത്തിലെ ആഘോഷങ്ങൾമേട
മാസത്തിലെ വിഷുവാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം.അന്നേ ദിവസം പത്തനംതിട്ട
ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും താഴൂർ വലഞ്ചുഴി ഭഗവതിമാരോടൊപ്പം കൊടുന്തറ ശ്രീ
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് ദേവന്റ്റെ കൂടിയേഴുന്നെള്ളത്ത് നടക്കുന്നു.
തൈപൂയം...
അന്നേ
ദിവസം പത്തനംതിട്ട ധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും കൊടുന്തറ ശ്രീ
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്രയും ക്ഷേത്രത്തിൽ നിന്നും
സമീപത്തുള്ള മയിലാടുമ്പാറ മലനട ദേവീസന്നിധിയിലേക്ക് വിളക്കിനെഴുന്നെള്ളിപ്പും
നടക്കുന്നു.എല്ലാ മാസത്തിലേയും ഷഷ്ഠി പ്രത്യേകിച്ച് തുലാമാസത്തിലെ സ്കന്ദഷഷ്ഠി,തുലാമാസത്തിലെ
ആയില്യം,ധനു
മാസത്തിൽ കളമെഴുത്തും പാട്ടും,മണ്ഡലമഹോത്സവം,തിരുവോണം,അഷ്ടമിരോഹിണി,ശിവരാത്രി,വിനായകചതുർത്ഥി, എന്നിവയും
ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.
No comments:
Post a Comment