Wednesday, January 24, 2018

വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം.

                    പത്തനംതിട്ട ജില്ലയിലെ വലംചുഴിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ദേവീക്ഷേത്രമാണ് വലംചുഴി ശ്രീഭുവനേശ്വരി ക്ഷേത്രം. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭുവനേശ്വരി (ദുർഗ്ഗ) ആണ്. കൊടുങ്ങല്ലൂർ ഭഗവതി സങ്കല്പത്തിലുള്ള ശ്രീഭദ്രകാളി ഭാവത്തിലും വലംചുഴി അമ്മയെ ആരാധിക്കാറുണ്ട്.

                   ക്ഷേത്രം സ്ഥിതിചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്നും 3 km ദൂരത്തിലാണ്. ഈ അമ്പലത്തിന് ചുറ്റും കൂടി അച്ചൻകോവിലാർ ഒഴുകുന്നുണ്ട്. ഈ ക്ഷേത്രത്തിന്റെ മൂന്നുവശവും കൂടി നദി ഒഴുകുന്നുണ്ട് എന്നത് തന്നെയാണ് ഇതിന് വലംചുഴി എന്ന പേര് വരാനും കാരണം. ദക്ഷിണഭാരതത്തിൽ ഒരു നദി പ്രദക്ഷിണം ചെയ്യുന്ന ക്ഷേത്രം ഇതാണ്. ഒരേ നദിയുടെ വിപരീത ദിശയിലുള്ള പ്രവാഹം ദർശിക്കാൻ പറ്റുന്നതും ഇവിടെ മാത്രമാണ്. ക്ഷേത്രത്തിന്റെ അടുത്തു തന്നെ ഒരു സർപ്പക്കാവ് സ്ഥിതിചെയ്യുന്നുണ്ട് .
                കുംഭമാസത്തിൽ ഭരണി നാളിൽ നടക്കുന്ന രുദ്ര പൊങ്കാല ഇവിടത്തെ ഒരു പ്രധാന ആഘോഷമാണ്. മീനമാസത്തിൽ ഇവിടെ പടയണിയും ഒരു പ്രധാന ആഘോഷമായി കൊണ്ടാടുന്നു . മകരമാസത്തിലെ പൂരുരുട്ടാതി ദിവസം കൊടിയേറുന്ന ആഘോഷങ്ങൾ 10 ദിവസത്തെ ആഘോഷങ്ങൾക്കുശേഷം ആറാട്ടോടെ സമാപിക്കുന്നു. മഹോത്സവം നടക്കുന്നത് ഇതിൽ അഞ്ചാം ദിവസമാണ്. മേടഭരണി ദിവസം നടക്കുന്ന ഭരണിസദ്യ പേരുകേട്ടതാണ്. ..... അമ്മേ ശരണം ദേവി ശരണം.....




No comments:

Post a Comment

Popular Posts