കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിലെ പ്രശസ്തമായ ഒരു അയ്യപ്പക്ഷേത്രമാണ് കുളത്തൂപ്പുഴ ശ്രീധർമശാസ്താക്ഷേത്രം. ക്ഷേത്രത്തെ ചുറ്റി കിഴക്കൻ മലനിരകൾ. ഇതിന്റെ ഒരു ഭാഗത്തുകൂടി കല്ലടയാർ ഒഴുകുന്നു. പരശുരാമൻ പ്രതിഷ്ഠനടത്തിയ അഞ്ചു ധർമ്മശാസ്തക്ഷേത്രങ്ങളിൽ ഒന്നാമത്തെതെന്ന് കരുതപ്പെടുന്ന ക്ഷേത്രമാണു് കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം. താരകബ്രഹ്മമായ ശ്രീ ധർമ്മശാസ്താവിനെ ബാലകന്റെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന അപൂർവം ക്ഷേത്രമാണിത്. കിഴക്കോട്ട് ദർശനമായാണ് ശാസ്താവ് കുടികൊള്ളുന്നത്.
ക്ഷേത്രത്തോടു ചേർന്നുള്ള സർപ്പക്കാവ് സംരക്ഷിത കാവുകളാണ്. കുളത്തുപ്പുഴയാറ്റിലെ ക്ഷേത്രകടവിലുള്ള മത്സ്യങ്ങൾ "തിരുമക്കളെന്നാണ്" അറിയപ്പെടുന്നത്. ത്വക്ക് രോഗങ്ങൾ അകലുവാനായി മീനുകൾക്ക് ഊട്ട് നല്കന്ന പതിവുണ്ട്.
ബാലനായി കുടികൊള്ളുന്ന ഭഗവാനൊപ്പം ഗർഭഗൃഹത്തിൽ ശിവന്റെ പ്രതിഷ്ഠ. നാലമ്പലത്തിനകത്ത് ഗണപതി, നാലമ്പലത്തിനു പുറത്ത് യക്ഷി, ഗന്ധർവൻ, മാമ്പഴത്തറ ഭഗവതി, ഭൂതത്താൻ, നാഗരാജാവ്, നാഗയക്ഷിയമ്മ എന്നീ ഉപദേവതകൾ. കിഴക്കോട്ട് ദർശനമുള്ള ക്ഷേത്രത്തിന്റെ വലതു ഭാഗത്തായി ക്ഷേത്രം വക സർപ്പക്കാവ്.
പ്രധാന വഴിപാടുകൾ.
നീരാജനം, മീനൂട്ട്, പുഷ്പാഭിഷേകം, നെയ്യഭിഷേകം, പാൽപ്പായസം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, അരവണ, അപ്പം, പായസം, രക്തപുഷ്പ്പാഞ്ജലി, അഷ്ടോത്തരാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വഴിവാടുകൾ. അടിമസമർപ്പണമാണ് വഴിപാടുകളിൽ പ്രധാനം. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തിൽ കമഴ്ത്തികിടത്തി സമർപ്പിക്കുന്നതാണിത്. നേർച്ച പ്രകാരമാണിതു ചെയ്യുന്നത്.
"തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് - പാലോട് - മടത്തറ വഴിയും , കൊല്ലത്തു നിന്ന് കൊട്ടാരക്കര - പുനലൂർ -അഞ്ചൽ വഴി അല്ലെങ്കിൽ കണ്ണനല്ലൂർ- ആയൂർ- അഞ്ചൽ വഴിയോ, പത്തനംതിട്ട നിന്നും കോന്നി- പത്തനാപുരം- പുനലൂർ വഴിയും, തമിഴ്നാട്ടിൽ നിന്നും തെങ്കാശി, ചെങ്കോട്ട, ആര്യങ്കാവ്, തെന്മല വഴിയും ക്ഷേത്രത്തിൽ എത്തിചേരാം".
Thanks To Wikipedia
Saturday, December 28, 2019
Subscribe to:
Posts (Atom)
Popular Posts
-
പത്തനംതിട്ട ജില്ലയിൽ പറന്തൽ (അടൂർ പന്തളം റൂട്ടിൽ) സ്ഥിതിചെയ്യുന്നു ക്ഷേത്രമാണ് മൈനാപ്പള്ളി ശ്രീ അന്നപൂർണേശ്വരി ദേവീക്ഷേത്രം.പ്രധാൻ ദ...
-
കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലുള്ള ക്ഷേത്രമാണ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രം. ലോകാംബിക ക്ഷേത്രം എന്നും അറിയപ്പെടുന്നു. കേരളത...
-
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയെന്ന സഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദിശകതി മാതാവിന്റെ അതൃുഗ്രഭാവമായ ഭദ്രകാളിയാണ് മലയാ...
-
ആകാശത്തേക്ക് തല ഉയർത്തിനിൽക്കുന്ന കരിമ്പാറക്കൂട്ടമാണ് ഒറ്റനോട്ടത്തിൽ മരുത്വാമല. നാഗർകോവിലിൽ നിന്ന് കന്യാകുമാരിക...
-
അറിയപ്പെടുമിതു വേറ- ല്ലറിവായീടും തിരഞ്ഞീടുന്നേരം അറിവിതിലൊന്നായതുകൊ- ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും. അറിവില്ലെന്നാല...
-
വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത് . തി...
-
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ...
-
എല്ലാവരുമാത്മസഹോദരെ - ന്നല്ലേ പറയേണ്ടതിതോര്ക്കുകില് നാം കൊല്ലുന്നതുമെങ്ങനെ ജീവികളെ - ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നത...
-
തൃശ്ശൂർ നഗരഹൃദയത്തിലുള്ള ചെറിയ കുന്നായ , തേക്കിൻകാട് മൈതാനത്തിന്റെ മദ്ധ്യത്തിലാണ് ശ്രീ വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത...
-
ആലപ്പുഴ ജില്ലയിലെ കായംകുളത്തിനടുത്ത് വെട്ടികോട് ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നൊരു ക്ഷേത്രമാണ് വെട്ടിക്കോട്ട് ആദിമൂലം നാഗരാജക്ഷേ...
