1500 വർഷത്തിലധികം പഴക്കം ഉണ്ടെന്നു പറയപ്പെടുന്നു. ഇവിടെ അഭിഷേകത്തിനു പകരം പ്രോക്ഷണൃം (നാലു പുറവും തളി യ് ക്കൽ) ചെയ്തുവരുന്നു. ശ്രീ മദനന്തേശ്വരൻ ശിവനാണെങ്കിലും ഉപദേവതയായ ഗണപതിയ്ക്കാണ് ഇവിടെ പ്രാധാന്യം.
ഗണപതി പ്രതിഷ്ഠയെപ്പറ്റി ഐതിഹ്യങ്ങൾ പലതുമുണ്ട്. അതിലൊന്ന് ഇവിടെ ചേർക്കുന്നു.
നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീ മദനന്തേശ്വര ക്ഷേത്രത്തിലെ ശാന്തിക്കാരൻ പൂജ നടത്തുമ്പോൾ ഏഴു വയസ്സുകാരനായ മകൻ ശ്രീകോവിലിൽ ഭിത്തിയിൽ പതിവായി കരിക്കട്ട കൊണ്ട് ചിത്രങ്ങൾ വയ്ക്കാറുണ്ടായിരുന്നു.പൂജ കഴിഞ്ഞ് അച്ഛൻ വരുമ്പോൾ മകൻ അത് തുടച്ചു കഴിഞ്ഞിരിക്കും. ഒരു ദിവസം പൂജ നീണ്ടു പോയപ്പോൾ മകൻ വലതുവശത്തേക്ക് തുമ്പിക്കൈ നീട്ടി നിലയിലുള്ള ഒരു ഗണപതി ചിത്രമായിരുന്നു വരച്ചത്. ഭംഗിയുള്ളത് തുടച്ചുമാറ്റുവാൻ ആ ബാലനും മനസ്സ് വന്നില്ല. പിറ്റേന്ന് രാവിലെ അച്ഛനോടൊപ്പം അമ്പലത്തിൽ വന്ന ബാലൻ തലേന്നത്തെ ചിത്രത്തിൽ ആകാംക്ഷയോടെ നോക്കി.താൻ വരച്ച ഗണപതി ചിത്രം പുറത്തേക്ക് ഇറങ്ങി നിൽക്കുന്നത് പോലെയുള്ള കാഴ്ച അവനെ അമ്പരപ്പിച്ചു. അവന്റെ ആശ്രചരൃശബ്ദം കേട്ട് അവിടെയെത്തിയ പിതാവ് കണ്ടത് ഒരു വിഗ്രഹ രൂപത്തിലുള്ള ഗണപതിയാണ്. വലമുറി ഗണപതി രൂപത്തിലുള്ള ആ ഭഗവാൻ തന്റെ സാന്നിദ്ധ്യം അവിടെ ഇനി ഉണ്ടായിരിക്കുമെന്നും സർവ്വവിഘ്നങ്ങളും അകറ്റി നിലകൊള്ളുമെന്നും ശാന്തിക്കാരൻറെ മനസ്സിൽ ഒരു ഉൾവിളി പോലെ അരുൾ ചെയ്യുന്നതായി തോന്നി.
അന്ന് ധൃതിയിൽ തയ്യാറാക്കിയ പച്ചയപ്പം നിവേദിക്കുകയും ചെയ്തു. നിലവിളക്കിന്റെ ദീപജ്വാലയിൽ വാട്ടിയെടുത്ത പച്ച മാവിന്റെ ഉരുളകളായിരുന്നു അത്. പച്ചയപ്പം അന്നുമുതൽ ദേവന്റെ ഇഷ്ടനൈവേദ്യവുമായി.
ഗജപൃഷ്ഠാകൃതിയിലാണ് ഇവിടുത്തെ ശ്രീകോവിൽ. മൂന്നു നിലകളുണ്ട് ക്ഷേത്രത്തിന്. മേടമാസത്തിൽ വിഷു സംക്രമ ദിവസം ഇവിടെ കൊടിയേറുന്നു. അഞ്ച് ദിവസത്തെ ഉത്സവമാണ്. മൂടപ്പസേവ ഒരു വിശേഷ വഴിപാടാണ്. ഇതൊരു ഉൽകൃഷ്ട ചടങ്ങു കൂടിയാണ്.
യക്ഷഗാനം എന്ന കർണാടക കഥകളി വഴിപാടും ഗണേശന് പ്രിയങ്കരമാണ്.ഇവിടുത്തെ കിണറിന്റെ അടിത്തട്ടിൽ ധന്വന്തരി മൂർത്തിയുടെ സാന്നിധ്യമുള്ളതിനാൽ ഔഷധഗുണമുള്ള ജലമാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
Information form books and Pic Google
