Tuesday, February 27, 2018

കൊട്ടിയൂർ ക്ഷേത്രം.


                    കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ ഗ്രാമത്തിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്, ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്ന പേരിലും വിശേഷിപ്പിക്കാറുണ്ട്‌. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.

അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ ശിവലിംഗം സ്വയംഭൂ ആണെന്നു വിശ്വസിക്കുന്നു. പാൽ, നെയ്യ്, കരിക്ക് എന്നിവകൊണ്ടാണ് അഭിഷേകം. തടാകത്തിന്റെ നടുവിലുള്ള മണിത്തറയിലാണ് ശിവലിംഗമുള്ളത്. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാറക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽഇടവത്തിലെ ചോതി നക്ഷത്രം തൊട്ട്‌ മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള 27 നാളുകളിലാണ്‌ വൈശാഖ മഹോത്സവം നടക്കുന്നത്‌. വയനാടൻ ചുരങ്ങളിൽനിന്ന്‌ ഒഴുകി വരുന്ന വാവലി പുഴയുടെ വടക്കേ ത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ കൊട്ടിയൂരിലെ പ്രധാന ആരാധനാ കേന്ദ്രമായ ശിവലിംഗവും പരാശക്തിയുടെ സ്ഥാനമായ അമ്മാറക്കല്ലും സ്ഥിതിചെയ്യുന്നു. പുരാണത്തിലെ ദക്ഷയാഗം നടന്ന സ്ഥലമാണ്‌ കൊട്ടിയൂർ എന്നാണ്‌ വിശ്വാസം. വടക്കും കാവ്‌, വടക്കീശ്വരം, തൃച്ചെറുമന എന്നീ ഒട്ടനവധി പേരുകളും ഈ ക്ഷേത്രത്തിനുണ്ട്‌.
                        മലയാള മാസമായ ഇടവം മാസത്തിലെ ചോതി (സ്വാതി) ദിവസത്തിലാണ് (മെയ്-ജൂൺ മാസങ്ങളിൽ) ഉത്സവം തുടങ്ങുക. നെയ്യാട്ടത്തോടു കൂടെ ആണ് ഉത്സവം തുടങ്ങുക. 28 ദിവസത്തിനു ശേഷം തിരുകലശാട്ടോടുകൂടെ ഉത്സവം സമാപിക്കുന്നു. മുഴുവൻ ജനവിഭാഗങ്ങൾക്കും പ്രത്യേകം പ്രത്യേകം അധികാരങ്ങളും അവകാശങ്ങളും ഉത്സവത്തിൻറെ ഭാഗമായ ചടങ്ങുകൾ മാറ്റിവെച്ചിട്ടുണ്ട്. കുറിച്യവിഭാഗത്തിൽ പെട്ട സ്ഥാനികനായ ഒറ്റപ്പിലാണ് ആദ്യത്തെ അഭിഷേകം നടത്തേണ്ടത്. താത്ക്കാലിക നിർമ്മാണപ്രവർത്തനങ്ങൾക്ക് അളവ് തിരിച്ചു നൽകാനുള്ള അവകാശം ആശാരിക്കാണ്. വിവിധ ദൈവസ്ഥാനങ്ങളിൽ സ്ഥാപിക്കുന്ന ഓലക്കുടകൾ നിർമ്മിച്ചു നൽകേണ്ടത് കണിയാൻമാരാണ്. അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുവരുന്നത് നായർ വിഭാഗത്തിൽ പെട്ടവരാണ്. ഇളന്നീരാട്ടത്തിനുള്ള ഇളനീർ എഴുന്നള്ളിക്കേണ്ടത് തീയ്യവിഭാഗത്തിൽ പെട്ടവരും കത്തിക്കാനുള്ള വിളക്കുതിരി കൊണ്ടുവരാനുള്ള അധികാരം വണ്ണത്താൻ സമുദായക്കാരമാണ്. ഉൽസവത്തിന് മുന്നോടിയായി നീരെഴുന്നെള്ളത്തുണ്ട്. ബാവലിക്കരയിൽ വിഗ്രഹം കണ്ടെത്തിയതിന്റെ അനുസ്മരണ ചടങ്ങാണിത്. സ്ഥാനികരും അവകാശികളും അടങ്ങുന്ന സംഘം കൂവ ഇലയിൽ ബാവലി തീർഥം ശേഖരിച്ച് മണിത്തറയിലുള്ള ദേവസ്ഥാനത്ത് അർപ്പിക്കുന്നതാണിത്. മണത്തണയിലെ ഒരു ക്ഷേത്രത്തിൽ സൂക്ഷിക്കുന്ന ഭണ്ഡാരം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ചടങ്ങാണ് ഭണ്ഡാരം എഴുന്നള്ളത്ത്. ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ ദേവസ്ഥാനത്ത് എത്തിയ ശേഷം മാത്രമെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരേക്ക് പ്രവേശനമുള്ളു. തവിഞ്ഞാൽ‍ ഗ്രാമത്തിലെ മുതിരേരിക്കാവ് ക്ഷേത്രത്തിൽ നിന്നും ഒരു വാൾ ഇക്കര കൊട്ടിയൂരിലേക്ക് ഉത്സവം തുടങ്ങുവാനായി കൊണ്ടുവരുന്നു. ഈ വാളുകൊണ്ടാണ് ശിവൻ ദക്ഷനെ കൊന്നത് എന്നാണ് വിശ്വാസം. മുതിരേരിക്കാവിൽ ഈ വാൾ ദിവസവും പൂജിക്കപ്പെടുന്നു. ഈ ഉത്സവം ദക്ഷയാഗത്തിനു സമാനമാണ് എന്നു കരുതപ്പെടുന്നു. മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ നല്ലൂരിലുള്ള ബാലങ്കര എന്ന സ്ഥാനത്ത് നിന്ന് വ്രതാനുഷ്ഠാനങ്ങളോടെ നല്ലൂരാൻമാർ കൊട്ടയൂരിലേക്ക് കലങ്ങൾ തലച്ചുമടായി എഴുന്നള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. കലശാട്ട് നടക്കുന്പോൾ കലശം നിറയക്കുന്നത് ഈ കലങ്ങളിലാണ്. ഈ ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകൾ നെയ്യാട്ടം, ഇളനീരാട്ടം എന്നിവയാണ്. വിഗ്രഹത്തിൽ നെയ്യഭിഷേകം, ഇളനീർ അഭിഷേകം എന്നിവയാണ് ഈ ചടങ്ങുകളിൽ നടക്കുക.





Monday, February 26, 2018

ആറ്റുകാൽ ഭഗവതി ക്ഷേത്രം.


                   കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ സ്ഥിതിചെയ്യുന്ന അതിപ്രശസ്തമായ ഒരു ക്ഷേത്രമാണ് ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം. തിരുവനന്തപുരം നഗരത്തിൽ നിന്നും 2km  തെക്കുമാറി കരമനയാറിന്റെയും കിളളിയാറിന്റെയും സംഗമസ്ഥലത്ത് നിലകൊള്ളുന്നു. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് "ആറ്റുകാലമ്മ" എന്നറിയപ്പെടുന്നത്. "കണ്ണകി", "അന്നപൂർണേശ്വരി" ഭാവങ്ങളിലും പരാശക്തിയെ സങ്കല്പിക്കാറുണ്ട്. ചിരപുരാതനമായ ഈ ക്ഷേത്രം "സ്ത്രീകളുടെ ശബരിമല" എന്നാണ്‌ അറിയപ്പെടുന്നത്‌. ഇവിടുത്തെ അതിപ്രധാനമായ ഉത്സവമാണ്‌ "പൊങ്കാല മഹോത്സവം". കേരളത്തിലെ ആദ്യത്തെ പൊങ്കാല ഉത്സവം ആയിട്ടാണ് ആറ്റുകാൽ പൊങ്കാല കണക്കാക്കപ്പെടുന്നത്. കുംഭമാസത്തിൽ കാർത്തിക നാളിൽ ആരംഭിച്ച്‌ പത്തു ദിവസങ്ങളിലായി നടത്തുന്ന ചടങ്ങുകളിൽ പ്രധാനം പൂരം നാളും പൗർണമിയും ഒത്തുചേരുന്ന ദിവസം നടക്കുന്ന പൊങ്കാലയാണ്‌. അന്നേ ദിവസം ക്ഷേത്ര പരിസരത്തുനിന്നും ഏകദേശം 20km റോഡിന് ഇരുവശത്തും പൊങ്കാല അടുപ്പുകൾ കൊണ്ട് നിറയും. അതുകൊണ്ട് തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ പങ്കെടുക്കുന്ന ഈ ചടങ്ങ് ഗിന്നസ് ബുക്കിലും ഇടം നേടി. പൊങ്കാല ഇട്ടാൽ ആപത്തുകൾ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും ഒടുവിൽ മോക്ഷം ലഭിക്കുമെന്നും ഭക്തർ വിശ്വസിക്കുന്നു.

                               പ്രധാന പ്രതിഷ്ഠ "ശ്രീഭദ്രകാളി (പരാശക്തി)". വേതാളപ്പുറത്തിരിക്കുന്ന ചതുർബാഹു രൂപം. ദാരുവിഗ്രഹമാണ്. വടക്കോട്ട് ദർശനം. ശ്രീഭദ്രയാണ് പ്രതിഷ്ഠയെങ്കിലും "ദുർഗ്ഗ, ലക്ഷ്മി, സരസ്വതി, കണ്ണകി, അന്നപൂർണേശ്വരി" തുടങ്ങി ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളിലും ആരാധിക്കുന്നു.

ഉപദേവതകൾ :
        ശിവൻ, ഗണപതി, നാഗർ, മാടൻതമ്പുരാൻ.

                  കുംഭമാസത്തിലെ പൂരം നാളിലാണ് ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലക്ക് എട്ട് ദിവസം മുൻപ്, അതായത് കാർത്തിക നാളിൽ ആരംഭിക്കുന്ന ആഘോഷങ്ങൾ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്. ഉത്സവകാലത്തിൽ എല്ലാ ദിവസവും പകൽ ദേവീ കീർത്തനങ്ങളും ഭജനയും രാത്രിയിൽ ക്ഷേത്രകലകളും നാടൻ കലകളും അരങ്ങേറും. ഉത്സവം ആരംഭിക്കുന്നത്‌ ഭദ്രകാളിപ്പാട്ടും കണ്ണകീചരിതവും തോറ്റംപാടി കാപ്പുകെട്ടി കൊടുങ്ങല്ലൂരിൽ നിന്നും വരുന്ന ശ്രീ ഭദ്രകാളിയെ കുടിയിരുത്തുന്നതോടെയാണ്‌. കൊടുങ്ങല്ലൂരമ്മയെ എഴുന്നള്ളിച്ച്‌ ആറ്റുകാൽ ക്ഷേത്രത്തിൽ കൊണ്ടുവരുന്നതു മുതൽ ശിവനേത്രത്തിൽ നിന്നും ഉഗ്രരൂപിണിയായ ഭദ്രകാളിയുടെ അവതാരവും ദാരികനിഗ്രഹവും തുടർന്ന് ദേവിയുടെ മനുഷ്യരൂപത്തിലുള്ള കണ്ണകിയുടെ ജനനത്തിൽ തുടങ്ങി പാണ്ഡ്യരാജാവിന്റെ വധവും മധുരദഹിപ്പിച്ച കണ്ണകിയുടെ വിജയവും വരെയുള്ള ഭാഗങ്ങളാണ്‌ പൊങ്കാലയ്ക്ക്‌ മുമ്പായി പാടിത്തീർക്കുന്നത്‌. അതിനുശേഷമാണ് പൊങ്കാല അടുപ്പിൽ തീ കത്തിക്കുന്നത്. പൊങ്കാല ദിവസം നടക്കുന്ന വഴിപാടുകളാണ്‌ ബാലന്മാരുടെ കുത്തിയോട്ടവും ബാലികമാരുടെ താലപ്പൊലിയും. മഹിഷാസുരനുമായുള്ള ദേവിയുടെ യുദ്ധത്തിൽ മുറിവേറ്റ ഭടന്മാരെയാണ്‌ കുത്തിയോട്ട ബാലന്മാരായി സങ്കൽപിക്കുന്നത്‌. പൊങ്കാല നിവേദ്യം, താലപ്പൊലി, കുത്തിയോട്ടം, പുറത്തെഴുന്നള്ളത്ത്, പാടി കാപ്പഴിക്കൽ, ഗുരുതിയോട് കൂടി ആറ്റുകാലിലെ ഉത്സവം സമാപിക്കുന്നു. തുലാമാസത്തിലെ "നവരാത്രിയും" "വിദ്യാരംഭവും" വൃശ്ചികത്തിലെ "തൃക്കാർത്തികയുമാണ്" മറ്റു വിശേഷ ദിവസങ്ങൾ.
                           പ്രധാന വഴിപാടുകൾ.

മുഴുക്കാപ്പ്
പഞ്ചാമൃതാഭിഷേകം
കളഭാഭിഷേകം (സ്വർണ്ണക്കുടത്തിൽ)
അഷ്ടദ്രവ്യാഭിഷേകം
കലശാഭിഷേകം
പന്തിരുനാഴി
101 കലത്തിൽ പൊങ്കാല
പുഷ്പാഭിഷേകം
ലക്ഷാർച്ചന
ഭഗവതിസേവ
ഉദയാസ്തമനപൂജ
അർദ്ധദിനപൂജ
ചുറ്റ് വിളക്ക്
ശ്രീബലി
സർവ്വൈശ്വര്യപൂജ എല്ലാ പൗർണ്ണമി നാളിലും
വെടിവഴിപാട്
ശിവന് ധാര
ഗണപതിഹോമം.
                       


                                   

Saturday, February 24, 2018

അറിവ് - ശ്രീനാരായണഗുരു



അറിയപ്പെടുമിതു വേറ-
 ല്ലറിവായീടും തിരഞ്ഞീടുന്നേരം
 അറിവിതിലൊന്നായതുകൊ-
 ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

 അറിവില്ലെന്നാലില്ലീ -
 യറിയപ്പെടുമെന്നതുണ്ടിതെന്നാലും
 അറിവൊന്നില്ലെന്നാലീ-
 യറിവേതറിവിന്നതില്ലറിഞ്ഞീട‍ാം.

അറിവിന്നളവില്ലാതേ-
 തറിയാമറിവായതും വിളങ്ങുന്നു
 അറിവിലെഴുന്ന കിനാവി-
 ങ്ങറിവായീടുന്നവണ്ണമങ്ങെല്ല‍ാം.

അറിവിനു നിറവുണ്ടെന്നാ-
 ലറിവല്ലാതുള്ളതെങ്ങിരുന്നീടും?
 അരിവേതെന്നിങ്ങതുപോ-
 യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും.
  
അറിവിലിരുന്നു കെടുന്നീ-
 ലറിവാമെന്നാലി തെങ്ങിറങ്ങീടും?
 അറിവിനെയറിയുന്നീലി-
 ങ്ങറിയുംനേരത്തു രണ്ടുമൊന്നായി.
  
അറിയുംമുന്‍പേതെന്നാ-
 ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;
 അറിവറ്റതിതേതിരു-
 ണ്ടറിവെന്നാലൊന്നുമിങ്ങുകാണ്മീല.

അറിയുന്നുണ്ടില്ലെന്നി-
 ങ്ങറിയുന്നീലേതിലേതെഴുന്നീടും
 അറിയപ്പെടുമെങ്കിലുമ-
 ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.

അറിവെന്നന്നേയിതുമു-
 ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?
 അറിവൊന്നെണ്ണംവേറി-
 ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?

അറിവിന്നിടമൊന്നുണ്ടി-
 ല്ലറിയപ്പെടുമെന്നതിന്നു വേറായി
 അറിവെന്നാലങ്ങേതീ-
 യറിയപ്പെടുമെന്നതേറുമെണ്ണീടില്‍.
  
അറിയുന്നീലന്നൊന്നീ-
 യറിയപ്പെടുമെന്നതുണ്ടു പോയീടും
 അറിവിലിതേതറിയുന്നീ-
 ലറിവെന്നാലെങ്ങുനിന്നു വന്നീടും?

അറിവിന്നറിവായി നിന്നേ-
 തറിയിക്കുന്നിങ്ങു നാമതായിടും;
 അറിവേതിനമെങ്ങനെയീ-
 യറിയപ്പെടുമെന്നതേതിതോതീടില്‍.

അറിവെന്നതു നീയതു നീ-
 ന്നറിവിട്ടറിയപ്പെടുന്നതെന്നായി
 അറിയപ്പെടുമിതു രണ്ടൊ-
 ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.
  
അറിവുമതിന്‍വണ്ണം ചെ-
 ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും
 അറിയപ്പെടുമിതിലൊന്നീ-
 യറിവിന്‍പൊരിവീണു ചീന്തിയഞ്ചായി.
  
അറിയുന്നവനെന്നറിയാ-
 മറിവെന്നറിയുന്നവന്നുമെന്നാകില്‍
 അറിവൊന്നറിയുന്നവനോ-
 ന്നറിയുന്നതിലാറിതെട്ടുമായീടും.

അറിയപ്പെടുമിതിനൊത്തീ-
 യറിവേഴൊന്നിങ്ങുതാനുമെട്ടായി
 അറിവിങ്ങനെ വേവ്വേറാ-
 യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.

Wednesday, February 21, 2018

ജീവകാരുണ്യപഞ്ചകം.




എല്ലാവരുമാത്മസഹോദരെ -

ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം

കൊല്ലുന്നതുമെങ്ങനെ ജീവികളെ -

ത്തെല്ലും കൃപയറ്റു ഭുജിക്കയെന്നതും.



കൊല്ലാവ്രതമുത്തമമാമതിലും

തിന്നാവ്രതമെത്രയുമുത്തമമാം

എല്ലാമതസാരവുമോര്‍ക്കിലിതെ -

ന്നലെ പറയേണ്ടത് ധാര്‍മികരെ!



കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ -

മല്ലീവിധിയാര്‍ക്കു ഹിതപ്രദമാം?

ചൊല്ലേണ്ടതു ധര്‍മ്യമിതാരിലുമൊ -

ത്തല്ല മരുവേണ്ടതു സൂരികളെ!



കൊല്ലുന്നവനില്ല ഭുജിപ്പതിനാ -

ളില്ലെങ്കിലശിക്കുകതന്നെ ദൃഢം

കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം

കൊല്ലുന്നതില്‍നിന്നുമുരത്തൊരഘം.



കൊല്ലായ്കയിലിവന്‍ ഗുണമുള്ള പുമാ -

നല്ലായ്കില്‍ മൃഗത്തോടു തുല്യനവന്‍

കൊല്ലുന്നവനില്ല ശരണ്യത മ -

റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.

Tuesday, February 20, 2018

108 ശിവ നാമങ്ങൾ

           
                                                        "ഹര ഹര മഹാദേവാ"

ഓം ശിവായഃ നമഃ
ഓം മഹേശ്വരായഃ നമഃ
ഓം ശംഭേവ നമഃ
ഓം പിനാകിനേ നമഃ
ഓം ശശിശേഖരായഃ നമഃ
ഓം വാമദേവായഃ നമഃ
ഓം വിരൂപാക്ഷായഃ നമഃ
ഓം കപർദ്ദിനേ നമഃ
ഓം നീലലോഹിതായഃ നമഃ
ഓം ശങ്കരായഃ നമഃ
ഓം ശൂലപാണയേ നമഃ
ഓം ഖട്വാംഗിനേ നമഃ
ഓം വിഷ്ണുവല്ലഭായഃ നമഃ
ഓം ശിപിവിഷ്ടായഃ നമഃ
ഓം അംബികാനാഥായഃ നമഃ
ഓം ശ്രീകണ്ഠായഃ നമഃ
ഓം ഭക്തവത്സലായഃ നമഃ
ഓം ഭവായഃ നമഃ
ഓം ശർവ്വായഃ നമഃ
ഓം ത്രിലോകേശായഃ നമഃ
ഓം ശിതികണ്ഠായഃ നമഃ
ഓം ശിവപ്രിയായഃ നമഃ
ഓം ഉഗ്രായഃ നമഃ
ഓം കപാലിനേ നമഃ
ഓം കാമാരയേ നമഃ
ഓം അന്ധകാസുരസൂദനായഃ നമഃ
ഓം ഗംഗാധരായഃ നമഃ
ഓം ലലാടാക്ഷായഃ നമഃ
ഓം കാലകാലായഃ നമഃ
ഓം കൃപാനിധയേ നമഃ
ഓം ഭീമായഃ നമഃ
ഓം പരശുഹസ്തായഃ നമഃ
ഓം മൃഗപാണയേ നമഃ
ഓം ജടാധരായഃ നമഃ
ഓം കൈലാസവാസിനേ നമഃ
ഓം കവചിനേ നമഃ
ഓം കഠോരായഃ നമഃ
ഓം ത്രിപുരാന്തകായഃ നമഃ
ഓം വൃഷാങ്കായഃ നമഃ
ഓം വൃഷഭാരൂഢായഃ നമഃ
ഓം ഭസ്മോധൂളിതവിഗ്രഹായഃ നമഃ
ഓം സാമപ്രിയായഃ നമഃ
ഓം സ്വരമയായഃ നമഃ
ഓം ത്രയീമൂർത്തയേ നമഃ
ഓം അനീശ്വരായഃ നമഃ
ഓം സർവ്വജ്ഞായഃ നമഃ
ഓം പരമാത്മനേ നമഃ
ഓം സോമസൂര്യാഗ്നിലോചനായഃ നമഃ
ഓം ഹവിഷേ നമഃ
ഓം യജ്ഞമയായഃ നമഃ
ഓം സോമായഃ നമഃ
ഓം പഞ്ചവക്ത്രായഃ നമഃ
ഓം സദാശിവായഃ നമഃ
ഓം വിശ്വേശ്വരായഃ നമഃ
ഓം വീരഭദ്രായഃ നമഃ
ഓം ഗണനാഥായഃ നമഃ
ഓം പ്രജാപതയേ നമഃ
ഓം ഹിരണ്യരേതസ്സേ നമഃ
ഓം ദുർധർഷായഃ നമഃ
ഓം ഗിരീശായഃ നമഃ
ഓം ഗിരിശായഃ നമഃ
ഓം അനഘായഃ നമഃ
ഓം ഭുജംഗഭൂഷണായഃ നമഃ
ഓം ഭർഗ്ഗായഃ നമഃ
ഓം ഗിരിധന്വിനേ നമഃ
ഓം ഗിരിപ്രിയായഃ നമഃ
ഓം കൃത്തിവാസസേ നമഃ
ഓം പുരാരാതയേ നമഃ
ഓം ഭഗവതേ നമഃ
ഓം പ്രമഥാധിപായഃ നമഃ
ഓം മൃത്യുഞ്ജയായഃ നമഃ
ഓം സൂക്ഷമതനവേ നമഃ
ഓം ജഗത് വ്യാപിനേ നമഃ
ഓം ജഗത്ഗുരവേ നമഃ
ഓം വ്യോമകേശായഃ നമഃ
ഓം മഹാസേനജനകായഃ നമഃ
ഓം ചാരുവിക്രമായഃ നമഃ
ഓം രുദ്രായഃ നമഃ
ഓം ബുധപതയേ നമഃ
ഓം സ്ഥാണവേ നമഃ
ഓം അഹിർബുധ്ന്യായഃ നമഃ
ഓം ദിഗംബരായഃ നമഃ
ഓം അഷ്ടമൂർത്തയേ നമഃ
ഓം അനേകാത്മനേ നമഃ
ഓം സാത്വികായഃ നമഃ
ഓം ശുദ്ധവിഗ്രഹായഃ നമഃ
ഓം ശാശ്വതായഃ നമഃ
ഓം ഖണ്ഡപരശവേ നമഃ
ഓം അജായഃ നമഃ
ഓം പാശവിമോചകായഃ നമഃ
ഓം മൃഡായഃ നമഃ
ഓം പശുപതയേ നമഃ
ഓം ദേവായഃ നമഃ
ഓം മഹാദേവായഃ നമഃ
ഓം അവ്യയായഃ നമഃ
ഓം ഹരയേ നമഃ
ഓം പൂഷദന്തഭിദേ നമഃ
ഓം അവ്യഗ്രായഃ നമഃ
ഓം ദക്ഷാധ്വരഹരായഃ നമഃ
ഓം ഹരായഃ നമഃ
ഓം ഭഗനേത്രഭിദേ നമഃ
ഓം അവ്യക്തായഃ നമഃ
ഓം സഹസ്രാക്ഷായഃ നമഃ
ഓം സഹസ്രപദേ നമഃ
ഓം അപവർഗ്ഗപ്രദായഃ നമഃ
ഓം അനന്തായഃ നമഃ
ഓം താരാകായഃ നമഃ
ഓം പരമേശ്വരായഃ നമഃ

Monday, February 19, 2018

മരുത്വാമല

                          ആകാശത്തേക്ക് തല ഉയർത്തിനിൽക്കുന്ന കരിമ്പാറക്കൂട്ടമാണ് ഒറ്റനോട്ടത്തിൽ മരുത്വാമല. നാഗർകോവിലിൽ നിന്ന് കന്യാകുമാരിക്ക് പോകുന്നവഴിയിൽ കന്യാകുമാരിക്ക് അഞ്ച് കിലോമീറ്റർ മുമ്പേ വഴിയുടെ ഇടതുവശത്തായി മരുത്വാമല കാണാം. പൊറ്റയടി എന്നാണ് ഈ പ്രദേശത്തിന്റെ പേര്. കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രം ദേശം. കുത്തനെയുള്ള കയറ്റമാണ് മലയിലേക്കുള്ള വഴി. അത് അതിദുർഘടമാണ്. എന്നാൽ ശ്രീനാരായണഗുരുവിൽ ഭക്തിയോടെ വ്രതമാചരിച്ച് ഗുരുസ്മരണയോടെ എത്തുന്ന വികലാംഗർക്കുപോലും മലകയറി മുകളിലെത്താൻ സാധിക്കാറുണ്ടെന്നുള്ളതാണ് വിസ്മയകരമായ യാഥാർത്ഥ്യം. മേഘമാർഗത്തെ തടയുന്നവിധം ഉയരമുണ്ട് മലയ്ക്ക.് മൂന്നുമലകൾ ഒന്നുചേർന്നാണ് നിലകൊള്ളുന്നത്. പാറക്കെട്ടുകൾക്കിടയിൽ അങ്ങിങ്ങായി കുറ്റിച്ചെടികൾ, മുൾച്ചെടി, പെരുമരം, അരശുമരം, വെമ്പാട, പേരാൽ എന്നിവയും ഇടയ്ക്കിടെ കാണാം. കാട്ടുവള്ളികളും വൃക്ഷസഞ്ചയങ്ങളും കുറേയിടങ്ങളിൽ നന്നായി നിൽപ്പുണ്ട്. രാവിലെയുള്ള മലകയറ്റം ആയാസരഹിതമാണ്. മൂന്നാം മലയിലാണ് പിള്ളത്തടം ഗുഹ. ഇവിടെയാണ് ആറുവർഷത്തോളം ശ്രീനാരായണഗുരുദേവൻ ഏകാന്ത തപസ് അനുഷ്ഠിച്ചത്. പിള്ളത്തടം സമുദ്രാഭിമുഖമായി തുറക്കുന്ന വാതിലോടെയുള്ള ഒരു ഗുഹയാണ്. ഇതിലേക്ക് രണ്ട് പാറക്കെട്ടുകൾക്കിടയിലൂടെ നൂണ്ടിറങ്ങിയാൽ എത്താം. മെയ്‌വഴക്കം ആവശ്യമുള്ള ഇടമാണ്. ഗുഹയ്ക്കുള്ളിൽ ഏതു വേനലിലും തണുപ്പുള്ള കാലാവസ്ഥയാണ്.  ധ്യാനിച്ചിരുന്നാൽ വല്ലാത്ത ഒരു അനുഭൂതിവന്നു നിറയുകയും ചെയ്യും.
            ലോകത്തിന്റെ ആത്മജ്ഞാന മകുടം ഹിമാലയമാണ്. ഹിമാലയം ഇന്ത്യയുടെ ശിരസും ചുമലുമായി നിലകൊള്ളുന്നു. പാദഭാഗമാണ് മരുത്വാമല. ഒരു ത്രികോണം തലകുത്തനെ വച്ചതുപോലെയാണ് ഇന്ത്യയുടെ ബാഹ്യരൂപം. മരുത്വാമലയിൽ തപസനുഷ്ഠിച്ച് ആത്മസൂര്യനെ ഉണർത്തി ഗുരുദേവൻ ജനസമുദ്രത്തിലേക്ക് ഇറങ്ങിയപ്പോൾ മുതൽക്ക് ഇന്ത്യൻ മനുഷ്യത്വബോധത്തിന്റെ ശിരസായിമാറി മരുത്വാമല. അപ്പോൾ നിവർത്തിവച്ച ത്രികോണം പോലെയായി ഇന്ത്യൻ ആത്മീയത. 
           അഗസ്ത്യമുനി തപസുചെയ്തതും മരുത്വാമലയിലാണെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ ഗുരുവിന്റെ തപോഭൂമിയായിട്ടാണ് മരുത്വാമല അറിയപ്പെടുന്നത്. അതിനൊരു കാരണമുണ്ട്. മറ്റെല്ലാ തപസുകളും ആത്മനിർവൃതിയോടെ വ്യക്തിയിൽനിന്ന് സത്യത്തിലേക്ക് നീങ്ങിയപ്പോൾ ഗുരുവിന്റെ തപസ് സത്യത്തിൽനിന്ന് ലോകസേവയിലേക്കാണ് നീങ്ങിയത്. അദൈ്വതം എന്ന സത്യം സ്വയം സാക്ഷാത്കരിക്കാനുള്ള ഇടമായി കണ്ട് കൂടുതൽ ഏകാന്തതയിലേക്ക് യോഗിമാർ സഞ്ചരിച്ചപ്പോൾ അതേ അദൈ്വതത്തെ സമൂഹത്തിലെ ഉച്ചനീചത്വത്തിനും അനീതിക്കും അസമത്വത്തിനും ഉള്ള മരുന്നായി ഉപയോഗിക്കാം എന്നാണ് ഗുരുവിന്റെ തപസ് മാതൃക കാട്ടിയത്.
             മരുത്വാമലയിലെ മൂന്നു മരുന്നുകളെക്കുറിച്ചാണ് ഗുരു മൊഴിയുന്നത്. ആ മൂന്നു മരുന്നുകൾ സത്ത്, ചിത്ത്, ആനന്ദം ആണ്. അതിന്നിരുപാടും പുലിയും പാമ്പും കാവലുണ്ട്. മരുത്വാമലയിൽ ഗുരു തപസുചെയ്യുന്ന കാലത്ത് ഒരു പുലിയും പാമ്പും ഗുഹയ്ക്കുള്ളിൽ കാവലായി ഉണ്ടായിരുന്നു. പുലി രാവിലെ ഗുരുവിനെ വലംവച്ചിട്ടാണ് ഇരതേടി പോകുന്നത്. പാമ്പ്‌ദേഹമാകെ ഇഴഞ്ഞുനടക്കുമായിരുന്നു.
പിള്ളത്തടത്തിലെ ആറുവർഷത്തെ തപസിനിടെ ഗുരുവിന്റെ ഭക്ഷണമായിരുന്നത് കട്ടുക്കൊടി എന്ന ഔഷധ സസ്യമായിരുന്നു. അതിന്റെ ഇലയെടുത്തു പിഴിഞ്ഞുവച്ചാൽ അപ്പംപോലെയാകും. തപസിന്റെ അന്ത്യകാലത്ത് ഒരു രാത്രി കൈപ്പത്തിയും കാൽപ്പത്തിയും അറ്റുപോയ ഒരു കുഷ്ഠരോഗി അരിവറുത്തതും വെള്ളവുമായി മലയിലെത്തിയെന്നാണ് ഗുരു തന്നെ മൊഴിഞ്ഞിട്ടുള്ളത്.
            





Sunday, February 18, 2018

അരുവിപ്പുറം.

          തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ഗ്രാമമാണ് അരുവിപ്പുറം. ഇവിടുത്തെ അരുവിപ്പുറം ശിവക്ഷേത്രം ദക്ഷിണ കേരളത്തിലെ ഒരു പ്രധാന ഒരു ഹൈന്ദവ തീർഥാടനകേന്ദ്രമാണ് . ശ്രീനാരായണ ഗുരു ഇവിടെ 1888 ൽ ശിവലിംഗം സ്ഥാപിച്ചു എന്നാണ് പറയപ്പെടുന്നത്. ഇവിടുത്തെ അരുവിപ്പുറം ശിവരാത്രി വളരെ പ്രശസ്തമാണ്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 22.5 കി.മീ. തെ.കി. നെയ്യാറ്റിൻകര പട്ടണത്തിൽ നിന്നും ഉദ്ദേശം 3. കി.മീ. കി. നെയ്യാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ ഗ്രാമമാണ് അരുവിപ്പുറം. നദിയിൽ മുൻപുണ്ടായിരുന്ന വെള്ളച്ചാട്ടമാണ് അരുവിപ്പുറം എന്ന പേരിനു കാരണമായിട്ടുള്ളത്.
ക്ഷേത്രത്തിന്റെ മുകൾഭാഗത്തായി എഴുന്നു നിൽക്കുന്ന കൊടിതൂക്കിമല സ്വാമികളുടെ തപോവനമായിരുന്നു. കുമാരനാശാൻ സംഘം കാര്യദർശിയെന്ന നിലയിൽ ഇവിടെ താമസിച്ചിട്ടുണ്ട്. ഇവിടത്തെ ശിവരാത്രി ഉത്സവം വമ്പിച്ച ജനതതിയെ ആകർഷിച്ചു വരുന്നു.


Tuesday, February 13, 2018

ശിവഗിരി

           വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. തിരുവനന്തപുരം നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌. ശ്രീ നാരായണഗുരു സ്ഥാപിച്ച ശാരദാക്ഷേത്രവും (ശാരദാമഠം), സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു .ശിവഗിരി ആശ്രമവും ക്ഷേത്രങ്ങളും ശ്രീനാരായണ ഗുരു സമാധിയും സന്ദർശിക്കുന്നതിനായി ധാരാളം പേർ സാധാരണ ഇവിടെയെത്തുന്നുണ്ട്. ശിവഗിരി തീർത്ഥാടന സമയത്ത് ശ്രീ നാരായണഗുരുവിന്റെ നിർദ്ദേശപ്രകാരമുള്ള വ്രതാനുഷ്ഠാനങ്ങളൊടു കൂടി ആളുകൾ ഇവിടേയ്ക്ക് തീർത്ഥാടനം ചെയ്യുന്നു. ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം നടത്തുന്നത്. ശ്രീനാരായണ ഗുരു സ്ഥാപിച്ച ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. 1928 സെപ്റ്റംബർ ഇരുപതാം തീയതി ശിവഗിരിയിലെ ആശ്രമത്തിൽ വച്ചാണ് ശ്രീ നാരായണഗുരു സമാധിയായത്. അദ്ദേഹത്തിന്റെ ഭൌതികശരീരം സംസ്കരിച്ചയിടത്ത് ഇന്ന് ഗുരുദേവ സമാധിമന്ദിരം സ്ഥിതി ചെയ്യുന്നു.

തീർത്ഥാടക സമയം.
             ഡിസംബർ 30, 31, ജനുവരി 1
വൃതം.
                    പത്തുദിവസത്തെ വ്രതം ശ്രീ ബുദ്ധന്റെ പഞ്ചശുദ്ധിയോടു കൂടി ആചരിയ്ക്കണം. (ശരീര ശുദ്ധി, ആഹാര ശുദ്ധി, മനശുദ്ധി, വാക്ശുദ്ധി, കർമ്മശുദ്ധി.

വസ്ത്രം. 
മഞ്ഞവസ്ത്രം
      
തീർത്ഥാടനത്തിന്റെ  ഉദ്ദേശ്യം
        തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്.                                
1. വിദ്യാഭ്യാസം 2. ശുചിത്വം   3. ഈശ്വരഭക്തി 4. സംഘടന  5. കൃഷി 6. കച്ചവടം  7. കൈത്തൊഴില് 8. സാങ്കേതിക പരിശീലനങ്ങൾ. എന്നീ വിഷയങ്ങളെക്കുറിച്ച്  പ്രസംഗ പരന്പര നടത്തണം.തീർത്ഥാടകർ അച്ചടക്കത്തോടു കൂടി ഇരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിയ്ക്കണം. അതിൽ വിജയം പ്രാപിയ്ക്കണം.







Saturday, February 10, 2018

ഏറ്റുമാനൂർ മഹാദേവക്ഷേത്രം.

                കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ നഗരഹൃദയത്തിൽ എം.സി. റോഡിന്റെ കിഴക്കുവശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം. രൗദ്ര ഭാവത്തിലുള്ള പരമശിവൻ ആണ് മുഖ്യ പ്രതിഷ്ഠ. രാവിലെ അഘോരമൂർത്തിവൈകുന്നേരം ശരഭമൂർത്തിഅത്താഴപൂജക്ക് ശിവശക്തി സങ്കല്പത്തിലും ആണ് ആരാധന. ഏറ്റുമാനൂർ ക്ഷേത്രത്തിന് ഏകദേശം ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നു.
ക്ഷേത്രത്തിലെ അതിപ്രസിദ്ധമായ രണ്ട് പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. ഇവയുടെ വരവും വളരെ രസകരമായ സാഹചര്യങ്ങളിലാണ്. ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ സ്ഥാപിച്ചിട്ടുള്ള വലിയ വിളക്ക് അഞ്ചുതിരികളോടുകൂടിയ ഒരു കെടാവിളക്കാണ്. നാല് പ്രധാന ദിക്കുകളിലേയ്ക്കും (കിഴക്ക്തെക്ക്പടിഞ്ഞാറ്വടക്ക്) വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് അഞ്ചുതിരികളിട്ടിരിയ്ക്കുന്നത്. 1540-ലാണ് ഈ ദീപം സ്ഥാപിച്ചത്. പിന്നീട് ഇതുവരെ ഇത് കെട്ടിട്ടില്ല. സ്ഥലത്തെ ഒരു മൂശാരിയാണ് ഈ വിളക്ക് തീർത്തത്. തുടർന്ന് ക്ഷേത്രത്തിൽ സ്ഥാപിയ്ക്കാൻ ശ്രമിച്ചപ്പോൾ ക്ഷേത്ര അധികാരികൾ അദ്ദേഹത്തെ തടഞ്ഞു. ചിലർ മൂശാരിയോട് ഇങ്ങനെ ചോദിച്ചു: 'ഇത്രയും വലിയ വിളക്ക് ഞങ്ങളാരും എവിടെയും കണ്ടിട്ടില്ല. ഇതെവിടെ സ്ഥാപിയ്ക്കും?' മൂശാരിയ്ക്ക് ഉത്തരം കിട്ടിയില്ല. ആ സമയത്ത് ക്ഷേത്രത്തിനകത്തുനിന്നൊരാൾ തുള്ളിവന്ന് മൂശാരിയുടെ കയ്യിൽ നിന്ന് വിളക്ക് വാങ്ങി ദീപം ബലിക്കൽപ്പുരയിൽ കൊണ്ടുപോയി സ്ഥാപിച്ചു. ആ സമയത്ത് ഒരു വൻ ഇടിമിന്നലുണ്ടാകുകയും വിളക്ക് എണ്ണയില്ലാതെ കത്തുകയും ചെയ്തു. മൂശാരിയെയും വിഗ്രഹം തറച്ച വിദ്വാനെയും പിന്നീടാരും കണ്ടിട്ടില്ല. ആ വിദ്വാൻ സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയാണെന്ന് വിശ്വസിച്ചുവരുന്നു. മൂശാരി അങ്ങനെ ഭഗവാനിൽ ലയിച്ചുചേർന്നുവത്രേ.
ക്ഷേത്രത്തിലെ മറ്റൊരു വലിയ ആകർഷണമാണ് ഏഴരപ്പൊന്നാന. പേര് സൂചിപ്പിയ്ക്കുന്നതുപോലെ ഏഴ് വലിയ ആനകളും ഒരു ചെറിയ ആനയും അടങ്ങുന്ന ഒരു ശില്പരൂപമാണിത്. തേക്കിൻതടിയിൽ തീർത്ത് സ്വർണ്ണം പൂശിയ വിഗ്രഹങ്ങളാണ് ഇവ. ആനകൾക്കൊപ്പം ഒരു സ്വർണ്ണ പഴക്കുലയും ഉണ്ടാക്കിയിരുന്നു. കുംഭമാസത്തിൽ ഉത്സവത്തിനിടയ്ക്ക് എട്ടാം നാളിൽ നടക്കുന്ന ആസ്ഥാനമണ്ഡപദർശനത്തിൽ ഭഗവാന്റെ തിടമ്പിനൊപ്പം ഏഴരപ്പൊന്നാനകളും പ്രദർശനത്തിനുവയ്ക്കും. ആറാട്ടുദിവസം തീവെട്ടികളുടെ വെളിച്ചത്തിൽ നാലുപേർ ചേർന്ന് ഇവയെ ശിരസ്സിലേറ്റുന്ന പതിവുമുണ്ട്.
       കൊല്ലവർഷം 720-ഇൽ ഭഗവാൻ സ്വയം കൊളുത്തിയെന്നു വിശ്വസിക്കപെടുന്ന വിളക്ക് പിന്നെ ഇതു വരെ അണഞ്ഞിട്ടില്ല[അവലംബം ആവശ്യമാണ്]. ഇതിലേക്ക് എണ്ണ നിറക്കുന്നത് ഇവിടത്തെ ഒരു പ്രധാന വഴിപാടാണ്. പുലർച്ചക്കുള്ള ആദ്യ പൂജയെ (ഉഷഃപൂജ) മാധവിപള്ളിപൂജ എന്നു പറയുന്നു. തന്റെ സഹോദരിയുടെ മാറാരോഗത്തിന്റെ ശമനത്തിനായി സാമൂതിരി നേർന്നു നടത്തിയ പൂജയാണിത്. ഉത്സവത്തിനു ആസ്ഥാന മണ്ഡപത്തിൽ കാണിക്ക അർപ്പിക്കുന്നത് വളരെ പ്രധാനമാണ്. ഏഴരപ്പൊന്നാനയാണു ഇവിടത്തെ ഏറ്റവും വിശേഷപ്പെട്ട കാഴ്ച. തടിയിൽ നിർമ്മിച്ചു സ്വർണ്ണ തകിടു പൊതിഞ്ഞ വലിയ ആനകളും ഒരു കുട്ടിയാനയും കൂടുന്നതാണു ഏഴരപ്പൊന്നാന. ക്ഷേത്രത്തിലെ ഉൽസവക്കാലത്തു എട്ടാം ഉൽസവദിവസം ഈ പൊന്നാനകളുടെ എഴുന്നെള്ളത്തു കാണാൻ അഭൂതപൂർവ്വമായ തിരക്കാണു ഉണ്ടാകുന്നത്.

    ഉപദേവതകൾ.

               ഗണപതി,ദക്ഷിണാമൂർത്തി,ശാസ്താവ്, ദുർഗ്ഗ, യക്ഷിയമ്മ, നാഗദൈവങ്ങൾ.





Popular Posts