കേരളത്തിലെ
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര
ക്ഷേത്രം. പരബ്രഹ്മസ്വരൂപിയായ പരമശിവന്റെ പല പേരുകളിൽ ഒന്നായ
"രാജരാജേശ്വരന്റെ" പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
"ശങ്കരനാരായണ" ഭാവത്തിലാണ് പ്രതിഷ്ഠ. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളിൽ
ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.
ദക്ഷിണ
ഭാരതത്തിലെ ശിവക്ഷേത്രങ്ങളിൽ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ
കത്തിക്കാറുള്ളൂ.
ക്ഷേത്രത്തിലെ
മുഖ്യപ്രതിഷ്ഠയായ പരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ്
ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ
നെയ്യമൃത് എന്നുപറയുന്നു.
ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ
പഴക്കമുണ്ട്.
പ്രധാന
മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷഭൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
പുരുഷന്മാർക്ക്
ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും
ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ശിവരാത്രിക്ക്
മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള
അനുവാദം മുഴുവൻ സമയവുമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ
രാത്രി സ്ത്രീകൾ
തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു.
കൊടിമരം
ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ,
ആറാട്ട്
എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ
ശിവരാത്രിയും, ശങ്കരനാരായണ
സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു.
ഇവിടെ പുരുഷന്മാർ മുണ്ടു ധരിച്ചും സ്ത്രീകൾ സാരിയും ധരിച്ചേ അകത്തു കയറാൻ പാടുള്ളു .
ഇവിടെ പുരുഷന്മാർ മുണ്ടു ധരിച്ചും സ്ത്രീകൾ സാരിയും ധരിച്ചേ അകത്തു കയറാൻ പാടുള്ളു .


No comments:
Post a Comment