ഭാരതത്തിലെ 108 വൈഷ്ണവ
ക്ഷേത്രങ്ങളിൽ പ്രധാനപ്പെട്ടതും പഞ്ചപാണ്ഡവ ക്ഷേത്രമെന്ന നിലയിൽ
അറിയപ്പെടുന്നതുമായ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ചെങ്ങന്നൂരിൽ നിന്നും
മാവേലിക്കരയ്ക്ക് പോകുന്ന വഴിയിൽ 3.5km. തെക്കുപടിഞ്ഞാറായി
പുലിയൂർ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന, ‘ഭീമസേന
തിരുപ്പതി’ എന്നറിയപ്പെടുന്ന തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രം.
മനോഹരങ്ങളായ ചുമർ ചിത്രങ്ങളാലും ദാരുശിൽപ്പങ്ങളാലും
പ്രസിദ്ധമായ ഈ ക്ഷേത്രം കേരളത്തിനു വെളിയിൽ നിന്നുപോലും ധാരാളം തീർത്ഥാടകരെ
ആകർഷിക്കുന്നു. രൗദ്രഭാവത്തിൽ നാലുകൈകളോടെ കിഴക്കോട്ട് ദർശനമായാണ് തൃപ്പുലിയൂരപ്പൻ
വാഴുന്നത്. ഗണപതി, അയ്യപ്പൻ,
ശിവൻ, സുബ്രഹ്മണ്യൻ,
ഹനുമാൻ, നാഗങ്ങൾ,
രക്ഷസ്സ് എന്നിവരാണ് ഉപദേവതകൾ. നിത്യേന അഞ്ചുപൂജകളും
മൂന്നുശീവേലികളുമുണ്ട്.
ഇവിടെ മകരസംക്രമനാളിൽ, ആയിരത്തിൽപ്പരം
കാവടികൾ അണിനിരക്കുന്ന കാവടിയാട്ടം വളരെ പ്രസിദ്ധമാണ്. കാവടിയാട്ടം നടത്തുന്ന ഏക
വിഷ്ണുക്ഷേത്രമാണിത്.
മകരമാസത്തിലാണ് പത്തു ദിവസം നീണ്ടു നിൽക്കുന്ന
കൊടിയേറ്റുത്സവം. അത്തം നാളിൽ കൊടികയറി തിരുവോണനാളിൽ പമ്പാനദിയിൽ ആറാട്ടോടെ
സമാപിക്കുന്നു.
ചെങ്ങന്നൂരിൽ നിന്നും ചെറിയനാട് വഴി മാവേലിക്കര ബസിനു കയറി 3.5
കിമി പോയാൽ പുലിയൂർ ആയി അവിടെഇറങ്ങി ഇലഞ്ഞിമേൽ
റോട്ടിലെക്ക് തിരിഞ്ഞാൽ തൃപ്പുലിയൂർ ക്ഷേത്രം കാണാം.
No comments:
Post a Comment