ഇടുക്കി ജില്ലയിലെ കുമളിയിലെ പ്രശസ്തമായ
ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം. മംഗളദായിനി സങ്കൽപ്പത്തിലുള്ള ശ്രീ ഭദ്രകാളി
(കണ്ണകി) ആണ് പ്രതിഷ്ഠ. പെരിയാർ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റർ ഉള്ളിൽ
ആയി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തമിഴ്‌നാട് സംസ്ഥാനവും ഈ ക്ഷേത്രത്തിന്റെ
അവകാശം ഉന്നയിക്കുന്നു. "ചിത്രപൗർണമി" നാളിൽ ധാരാളം ഭക്തർ ക്ഷേത്രം
സന്ദർശിക്കാറുണ്ട്. 108 ദുർഗ്ഗാലയങ്ങളിൽ ഉൾപ്പെട്ട ക്ഷേത്രമാണിത്. കുമളിയിൽ നിന്ന് 18 കിലോമീറ്ററോളം ഉള്ളിൽ ഇടുക്കി ജില്ലയിൽ
ഒരു മലമുകളിൽ ഏതാണ്ട് 4000 അടി ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.
ഇവിടത്തെ ചിത്രപൗർണമി ഉത്സവം പ്രശസ്തമാണ്.
10,000-ത്തോളം
ആളുകൾ ഈ ഉത്സവത്തിനു എത്തിച്ചേരുന്നു. ഉത്സവത്തിന് പ്രത്യേക പൂജകൾ രാവിലെ 6 മണിമുതൽ വൈകിട്ട് 4 മണിവരെ തുടരുന്നു.
പെരിയാർ വന്യജീവി സംരക്ഷണകേന്ദ്രത്തിനുള്ളിലൂടെ ആണ് ക്ഷേത്രത്തിൽ എത്തിച്ചേരാൻ
കഴിയുക. സ്വകാര്യ വാഹനങ്ങൾകടത്തിവിടുകയില്ല. പ്രത്യേകം അനുമതി ലഭിച്ച റ്റാക്സി
ജീപ്പുകളിലോ കാട്ടിനുള്ളിലൂടെ 14km നടന്നോ ഈ ഒരു ദിവസം മാത്രം ഭക്തന്മാർക്ക് മംഗളാദേവിയിൽ
പ്രവേശനമുണ്ട്. മറ്റൊരു ദിവസവും ആരെയും വനത്തിനുള്ളിലേയ്ക്ക് കടത്തി വിടുകയില്ല.
മംഗളാദേവി ഉൾപ്പെടുന്ന പെരിയാർ റ്റൈഗർ റിസർവ്വ് പ്രദേശം മുഴുവൻ വനം വകുപ്പിന്റെ
കർശന നിയന്ത്രണത്തിലാണ്

No comments:
Post a Comment